വളര്‍ത്തുനായകള്‍ കൊലനടത്തിയതിന്‌ ഉടമസ്ഥയ്‌ക്ക്‌ തടവ്‌
സാന്ഫ്രാന്സിസ്കോ: വളര്ത്തുനായകള് അയല്ക്കാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില് ഉടമസ്ഥയായ സ്ത്രീയ്ക്ക് 15 വര്ഷം തടവ്. ഏഴ് വര്ഷം മുമ്പ് നടന്ന കൊലപാതകത്തില് കഴിഞ്ഞ തിങ്കളാഴ്ചയാണ് കാലിഫോര്ണിയ സുപ്രിം കോടതി വിധി പുറപ്പെടുവിച്ചത്.
വളര്ത്തുനായകള് അയല്വാസിയായ ഡയാനെ വിപ്പിളിനെ കൊലപ്പെടുത്തിയ കേസില് മര്ജോരി നോളര്നെയാണ് തടവിന് ശിക്ഷിച്ചിരിക്കുന്നത്. 2001ല് കേസ് പരിഗണിച്ച കീഴ്ക്കോടതി മര്ജോരിയെ നാല് വര്ഷത്തെ തടവിനായിരുന്നു ശിക്ഷിച്ചിരുന്നത്. എന്നാല് കീഴ്ക്കോടതിയ്ക്ക് ഇക്കാര്യത്തില് തെറ്റുപറ്റിയെന്നും മര്ജോരി 15വര്ഷത്തെ തടവനുഭവിക്കണമെന്നും സുപ്രിം കോടതി ഉത്തരവിടുകയായിരുന്നു.
വളര്ത്തുനായകള് ഉപദ്രവിച്ച് കൊലപ്പെടുത്തിയ സംഭവത്തില് ശിക്ഷവിധിച്ച കാലിഫോര്ണിയയിലെ ആദ്യത്തെ കേസാണിതെന്ന് പ്രോസിക്യൂട്ടര് പറഞ്ഞു. ഏഴ് വര്ഷം മുമ്പ് കാലിഫോര്ണിയയിലെ പത്രങ്ങളില് വന് വാര്ത്തയായ ഒരു സംഭവമായിരുന്നു ഇത്.
അപ്പാര്ട്ട്മെന്റിന്റെ ഇടനാഴിയില് വച്ചാണ് മര്ജോരിയുടെ നായകള് ഡയാനെയെ കൊലപ്പെടുത്തിയത്. അവരുടെ വസ്ത്രങ്ങള് മുഴുവന് അക്രമത്തിന്റെ കീറിപ്പറിഞ്ഞുപോയിരുന്നു. മൃതേദഹത്തില് എഴുപതോളം മുറിവുകളുണ്ടായിരുന്നുവെന്നാണ് മെഡിക്കല് റിപ്പോര്ട്ട്.












Click it and Unblock the Notifications