ഇന്ത്യന്‍ സൈന്യത്തിന്‌ ലേസര്‍ തോക്കുകള്‍
ദില്ലി: ഭീകരവിരുദ്ധ പോരാട്ടത്തില് ഇന്ത്യന് സേനയ്ക്ക തുണയായി ഇനി ലേസര് തോക്കുകളും. കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ ഉപവിഭാഗമായ ലേസര് സയന്സ് ആന്ഡ് ടെക്നോളജി സെന്ററാണ് സേനയ്ക്കായി ലേസര് തോക്കുകള് നിര്മ്മിച്ചിരിയ്ക്കുന്നത്.
എതിരാളികള്ക്ക് ജീവഹാനി വരുത്താതെ പിടികൂടാന് സഹായിക്കുമെന്നതാണ് ലേസര് തോക്കുകള് കൊണ്ടുള്ള പ്രധാന ഗുണം.ലേസര് തോക്കുകളില് നിന്നും പുറപ്പെടുന്ന കിരണങ്ങള് പ്രതിയോഗികളെ തങ്ങള് എന്തു ചെയ്യുന്നുവെന്നോ എവിടെയാണെന്നോ തിരിച്ചറിയാനാവാത്ത നിലയില് തളര്ത്തും. ഈ സമയം കൊണ്ട് പ്രതിയോഗിയെ അനായാസമായി കീഴടക്കാം.
തോക്കുകള് പ്രയോഗിക്കുന്നതോടെ നാല്പത് സെക്കന്ഡ് നേരത്തേക്ക് ഇവരുടെ കാഴ്ചശക്തിയും താത്കാലികമായി നഷ്ടപ്പെടുമെന്ന് ലേസര് സയന്സ് ആന്ഡ് ടെക്നോളജി സെന്റര് അസോസിയേറ്റ് ഡയറക്ടര് എ.കെ മൈനി പറഞ്ഞു.മറ്റ് മാരകായുധങ്ങള് ഉപയോഗിക്കുന്നതിനേക്കാള് സുരക്ഷിതമായിരിക്കും ലേസര് തോക്കുകളെന്ന് മൈനി പറയുന്നു.
തോക്കുകളുടെ നിര്മാണം ഏകദേശം പൂര്ത്തിയായിട്ടുണ്ട്. അടുത്ത ആറുമാസം നുഴഞ്ഞു കയറ്റക്കാര്ക്കെതിരെ പരീക്ഷണാടിസ്ഥാനത്തില് ഇതുപയോഗിക്കാന് പ്രതിരോധ ഗവേഷണ കേന്ദ്രത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.
ഭീകരവിരുദ്ധ പോരാട്ടങ്ങള് നടക്കുന്ന ജമ്മു കാശ്മീരിലും വടക്ക് കിഴക്കന് സംസ്ഥാനങ്ങളിലുമായിരിക്കും തോക്കുകള്ആദ്യം പരീക്ഷിയ്ക്കുക.
സ്ഥിരം അന്ധതയുണ്ടാക്കുന്ന ആയുധങ്ങള് പാടില്ലെന്ന ഐക്യരാഷ്ട്രസഭയുടെ നിര്ദ്ദേശങ്ങള് അനുസരിച്ചു കൊണ്ടാണ് തോക്കുകള് നിര്മ്മിച്ചിരിയ്ക്കുന്നതെന്നും എ.കെ മൈനി വ്യക്തമാക്കി.












Click it and Unblock the Notifications