Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി, അഹമ്മദാബാദ് സ്ഫോടന പരന്പര: അഞ്ചു ഭീകരര് പിടിയില്

Police personnel show three of the five people allegedly involved in serial blasts in various partsമുംബൈ: ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരസംഘടനയിലെ അംഗങ്ങളെന്ന്‌ കരുതപ്പെടുന്ന അഞ്ചു പേരെ മുംബൈ ക്രൈംബ്രാഞ്ച്‌ അറസ്റ്റു ചെയ്‌തു.

രാജ്യത്തെ നടുക്കിയ ദില്ലി, അഹമ്മദാബാദ്‌ സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നിലെ പ്രധാനികളാണ്‌ ഇവരെന്ന്‌ മുംബൈ പോലീസ്‌ കമ്മീഷണര്‍ ഹസ്സന്‍ ഗഫൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.

മുഹമ്മദ്‌ സാദിഖ്‌ ശൈഖ്‌, അഫ്‌സല്‍ മുത്താഹിബ്‌ ഉസ്‌മാനി, അഹമ്മദ്‌ സക്കീര്‍ ശൈഖ്‌, ശൈഖ്‌ മുഹമ്മദ്‌ അന്‍സാരി, മുഹമ്മദ്‌ ആരിഫ്‌ ശൈഖ്‌ എന്നിവരാണ്‌ പിടിയിലായിട്ടുള്ളത്‌. ഇതില്‍ മുഹമ്മദ്‌ സാദിഖ്‌ ഇന്ത്യന്‍ മുജാഹിദ്ദിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ്‌.

നിരോധിയ്‌ക്കപ്പെട്ട സിമിയുടെ സജീവ പ്രവര്‍ത്തകരാണ്‌ ഇവരെന്ന്‌ പോലീസ്‌ പറഞ്ഞു. മുംബൈയിലെ സബര്‍ബന്‍ തീവണ്ടിയില്‍ നടന്ന സ്‌ഫോടന പരമ്പര, വാരണാസി സ്‌ഫോടനം തുടങ്ങി രാജ്യത്ത്‌ മൂന്ന്‌ വര്‍ഷത്തിനിടെയുണ്ടായ സ്‌ഫോടനങ്ങളില്‍ ഇവര്‍ക്ക്‌ പങ്കുള്ളതായാണ്‌ പോലീസിന്റെ നിഗമനം.

മുംബൈ നഗരത്തില്‍ സ്‌ഫോടനം നടത്തുകയായിരുന്നു ഇവരുടെ അടുത്ത ലക്ഷ്യം.

പിടിയിലായ അഞ്ചു പേരും ഉത്തര്‍ പ്രദേശിലെ അസംഗഢ്‌ സ്വദേശികളാണ്‌. ഇവരുടെ പക്കല്‍ നിന്ന്‌ ആയുധങ്ങളും സ്‌ഫോടക ശേഖരവും പോലീസ്‌ പിടിച്ചെടുത്തിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+