സിംഗൂരിനോട്‌ നാനോ ടാറ്റ പറയാനൊരുങ്ങുന്നു
കൊല്ക്കത്ത: പ്രക്ഷോഭങ്ങളെ തുടര്ന്ന് സ്തംഭനത്തിലായ സിംഗൂരിലെ നാനോ ഫാക്ടറിയിലെ പ്രധാന ഉപകരണങ്ങള് ടാറ്റ ഉത്തര്ഖണ്ഡിലെ പാന്ത്നഗറിലേക്ക് മാറ്റിയതായി റിപ്പോര്ട്ട്. എന്നാല് കമ്പനി വക്താക്കള് ഇതിനോട് വ്യക്തമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ജനുവരിയില് ദില്ലിയിലെ ഓട്ടോ ഷോയില് പ്രദര്ശിപ്പിച്ച നാനോയുടെ വാണിജ്യ ഉത്പാദനം ഒക്ടോബര്-ഡിസംബര് മാസത്തോടെ ആരംഭിയ്ക്കുമെന്ന് ടാറ്റ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇത് യാഥാര്ഥ്യമാക്കാനാണ് ടാറ്റയുടെ തന്നെ പാന്ത്നഗറിലേക്കുള്ള ഫാക്ടറിയിലേക്ക് യന്ത്രോപകണങ്ങള് മാറ്റിയതെന്നാണ് കരുതപ്പെടുന്നത്.
സിംഗൂരില് നിന്നും ടാറ്റ പിന്മാറുന്നതില് ബംഗാള് വ്യവസായ മന്ത്രി നിരുപംസെന് ആശങ്ക പ്രകടിപ്പിച്ചു.
ഇതിനിടെ പ്രശ്നം ബംഗാള് സര്ക്കാര് കൈകാര്യം ചെയ്ത രീതിയെ പരോക്ഷമായി ബംഗാള് ഗവര്ണര് ഗോപാല് കൃഷ്ണ ഗാന്ധി വിമര്ശിച്ചു. നിര്ബന്ധിതമായി ഭൂമി ഏറ്റെടുക്കാതെ തന്നെ പദ്ധതി നടപ്പാക്കാനായി മറ്റു വഴികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications