ഉമ്മന്ചാണ്ടി ചെങ്ങറ സന്ദര്ശിക്കുന്നു
പത്തനംതിട്ട: പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ എംഎല്‍എമാരുമടങ്ങുന്ന സംഘം വ്യാഴാഴ്ച ചെങ്ങറ സന്ദര്‍ശിയ്‌ക്കും.
ഉച്ചയ്‌ക്ക് പത്തനംതിട്ടയിലെത്തുന്ന പ്രതിപക്ഷ നേതാവ് ചെങ്ങറ സമരഭൂമി ഉപരോധിയ്‌ക്കുന്ന സംയുക്ത തൊഴിലാളി ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തും.
പിന്നീടാണ് അദ്ദേഹം ചെങ്ങറ സമരഭൂമി സന്ദര്‍ശിയ്‌ക്കുക. പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനം തടയില്ലെന്ന് സമരഭൂമി ഉപരോധിയ്‌ക്കുന്ന തൊഴിലാളി യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘം ചെങ്ങറ സന്ദര്‍ശിയ്‌ക്കാന്‍ ശ്രമിച്ചത് തൊഴിലാളികള്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നേരിയ തോതില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications