തട്ടിപ്പില്‍ കോടിയേരിയുടെ ഭാര്യാ സഹോദരിയും?
കോഴിക്കോട് : ശബരിനാഥിന്റെ ടോട്ടല് ഫോര് യു തട്ടിപ്പു കേസില്പെട്ട സിഡ്കോയിലെ താല്ക്കാലിക ജീവനക്കാരി എസ് ആര് ലില്ലി, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരിയാണെന്ന് യുവമോര്ച്ച.
കോടിയേരിയുടെ വീടു കേന്ദ്രീകരിച്ചാണ് തട്ടിപ്പിന്റെ ഗൂഡാലോചന അരങ്ങേറിയതെന്ന് യുവമോര്ച്ച സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ആരോപിച്ചു. കേസന്വേഷണം നിഷ്പക്ഷമായി നടക്കണമെങ്കില് കോടിയേരിയില് നിന്ന് ആഭ്യന്തരവകുപ്പ് എടുത്തുമാറ്റണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
"പാവപ്പെട്ടവരുടെ" കയ്യില് നിന്ന് ലക്ഷങ്ങള് പിരിച്ചെടുക്കാന് ചന്ദ്രമതി എന്ന പ്രതിയെ സഹായിച്ചത് ലില്ലിയാണെന്ന് പാര്ട്ടി പത്രമായ ദേശാഭിമാനി തന്നെ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ശബരിനാഥിന് തനിച്ച് ഇത്തരമൊരു തട്ടിപ്പ് നടത്താന് കഴിയില്ല. ഉന്നതങ്ങളുടെ സഹായത്തോടെയാണ് കോടികള് തട്ടിയെടുത്തിരിക്കുന്നത്.
ടോട്ടല് ഫോര് യു തട്ടിപ്പു കേസിനെക്കുറിച്ച് യുഡിഎഫ് പുലര്ത്തുന്ന മൗനം സംശയാസ്പദമാണ്. എന്തോ തന്ത്രം പ്രയോഗിച്ച് പ്രതിപക്ഷത്തെ ബ്ലാക്ക് മെയില് ചെയ്യുകയാണ് ഭരണപക്ഷം. സെക്രട്ടേറിയേറ്റ് കേന്ദ്രീകരിച്ച് നടന്ന ഈ തട്ടിപ്പില് യുഡിഎഫും ഉള്പ്പെട്ടതായി സംശയിക്കേണ്ടി വരുമെന്നും സുരേന്ദ്രന് ആരോപിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications