അമേരിക്ക സാമ്പത്തിക പ്രതിസന്ധിയില്‍: ബുഷ്‌
വാഷിങ്ടണ്: അമേരിക്കന് സമ്പദ് വ്യവസ്ഥ കനത്ത വെല്ലുവിളി നേരിടുകയാണെന്ന് പ്രസിഡന്റ് ജോര്ജ് ബുഷ്. പ്രതിസന്ധി തരണം ചെയ്യാനുള്ള നടപടികള് സ്വീകരിയ്ക്കുന്നതിന് ഏവരുടെയും സഹായം വേണമെന്നും അദ്ദേഹം അഭ്യര്ഥിച്ചു.
ടെലിവിഷനിലൂടെ അമേരിക്കന് ജനതയെ അഭിസംബോധന ചെയ്യവെയാണ് രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാര്യം ബുഷ് തുറന്ന് സമ്മതിച്ചത്. പ്രതിസന്ധി നേരിടാന് 70,000 കോടി ഡോളറിന്റെ സാമ്പത്തിക സുരക്ഷാ സഹായം ലഭ്യമാക്കും.
ഗാര്ഹിക വായ്പകള് തിരിച്ചടയ്ക്കുന്നതിലുണ്ടായ കാലവിളംബമാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്കിടയാക്കിയത്. അമേരിക്കയിലെ ഏറ്റവും വലിയ രണ്ടു ബാങ്കുകള് കടക്കെണിയിലായതും പ്രതിസന്ധി രൂക്ഷമാക്കി.
സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനെക്കുറിച്ച് സര്ക്കാര് തയാറാക്കിയിട്ടുള്ള പാക്കേജിനെക്കുറിച്ച് അദ്ദേഹം വിശദമായാണ് പ്രസ്താവിച്ചത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്ന്ന് താനുമായി ഇടഞ്ഞു നില്ക്കുന്ന നിയമനിര്മാണ സഭയിലെ അംഗങ്ങളോട് പ്രവര്ത്തനങ്ങളുമായി മുന്നോട്ടു പോകാനും ബുഷ് ആഹ്വാനം ചെയ്തു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications