നാനോ: ടാറ്റക്ക്‌ ബുദ്ധദേവിന്റെ കത്ത്‌
ദില്ലി: നാനോ കാര് പദ്ധതി സിംഗൂരില് നിന്നും മാറ്റാനുള്ള നീക്കം ഉപേക്ഷിയ്ക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ടാറ്റ ഗ്രൂപ്പ് ചെയര്മാന് രത്തന് ടാറ്റയ്ക്ക് കത്തെഴുതി.
പദ്ധതി സുഗമമായി നടക്കാനുള്ള നടപടികള് സ്വീകരിയ്ക്കുമെന്നും പോലീസ് സംരക്ഷണം നല്കുമെന്നും ബുദ്ധദേവിന്റെ കത്തിലുണ്ട്. കമ്പനി മാറ്റി സ്ഥാപിയ്ക്കുന്നത് തടയാനുള്ള അവസാനശ്രമമെന്ന നിലയിലാണ് മുഖ്യമന്ത്രി നേരിട്ട് കത്തെഴുതിയിരിക്കുന്നത്.
പദ്ധതി സിംഗൂരില് നിന്നും മാറ്റരുതെന്ന് കഴിഞ്ഞ ദിവസം ബംഗാള് മന്ത്രിസഭ ടാറ്റയോട് അഭ്യര്ഥിച്ചിരുന്നു. നാനോ ഫാക്ടറി സംരംഭവുമായി മുന്നോട്ട് പോകാന് ജനങ്ങള് സഹകരിയ്ക്കണമെന്നും സര്ക്കാര് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫാക്ടറിയ്ക്കെതിരെയുള്ള തൃണമൂല് പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് പദ്ധതി മാറ്റി സ്ഥാപിയ്ക്കുന്നതിനെക്കുറിച്ച് ടാറ്റ ആലോചിച്ചത്. നാനോ ഫാക്ടറി തങ്ങളുടെ സംസ്ഥാനത്തേക്ക് കൊണ്ടുവരാന് മറ്റ് സംസ്ഥാനങ്ങള് കൊണ്ടു പിടിച്ച ശ്രമങ്ങള് നടത്തിക്കൊണ്ടിരിയ്ക്കുകയാണ്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications