കോണ്ടവുമായി അപരിചിതന്‍ വന്നാല്‍ ഭയപ്പെടേണ്ട
ബാംഗ്ലൂര്: നഗരത്തില് എവിടെയെങ്കിലും നില്ക്കുമ്പോള് ഒരു അപരിചിതന് അടുത്ത് വന്ന് ഒരു കോണ്ടം വാങ്ങിച്ചൂകൂടെ എന്ന് ചോദിച്ചാല് അയാളെ തെറ്റിദ്ധരിക്കുകയോ ഭയപ്പെടുകയോ വേണ്ടതില്ല. മറിച്ച് ഒരു കോണ്ടം വാങ്ങിയ്ക്കാന് നിങ്ങള് തയ്യാറായാല് ഒരു ചെറിയ സമ്മാനം കൂടി അയാള് നല്കിയേയ്ക്കും.
മാത്രമല്ല നിങ്ങളുടെ മൊബൈല് ഫോണിലെ റിങ് ടോണ് കോണ്ടം റിങ്ടോണ് ആണെങ്കില് അപ്രതീക്ഷിതമായി നിങ്ങള്ക്ക് മറ്റൊരു സമ്മാനം കൂടി ലഭിച്ചേയ്ക്കും.
ബാംഗ്ലൂര് നഗരത്തില് ഒരു കോണ്ടം പാക്കറ്റുമായി നിങ്ങള് യാത്രചെയ്യുകയാണെങ്കിലും എന്തെങ്കിലും സമ്മാനം ലഭിക്കുമെന്ന് ഉറപ്പാണ്. ഒക്ടോബര് മാസം മുതലാണ് ഇക്കാര്യം യാഥാര്ത്ഥ്യമാകാന്പോകുന്നത്.
പോപ്പുലേഷന് സര്വീസ് ഇന്റര്നാഷണലിന്റെ കോണ്ടം അവേര്നെസ് കാംപെയിനിന്റെ ഭാഗമായാണ് ഈ സംഭവങ്ങളൊക്കെ നടക്കാന് പോകുന്നത്. ഈ സംഘടനയുടെ വളണ്ടിയര്മാരാണ് നിങ്ങള്ക്ക് കോണ്ടവും ഒപ്പം സമ്മാനവും നല്കാന് നിയോഗിക്കപ്പെട്ടിരിക്കുന്ന ഈ അപരിചിതര്.
ആളുകള്ക്കിടയില് വച്ച് ഒരാളെ കണ്ടെത്തി പരസ്യമായി കോണ്ടം വാങ്ങിയ്ക്കാമോ എന്നായിരിക്കും ഒരു പക്ഷേ ഇവര് വെല്ലുവിളിക്കുന്നത്. ധൈര്യപൂര്വ്വം മുന്നോട്ടുവരുന്നയാള്ക്ക് ഇയാള് ടോര്ച്ച് പോലുള്ള സമ്മാനങ്ങളാണ് നല്കുക.
കോണ്ടത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക അതുവഴി സുരക്ഷിതമായ സെക്സിന് ജനങ്ങള്ക്ക് അവസരമുണ്ടാക്കുക എയ്ഡ്സ് വ്യാപനം തടയുക എന്നിവയാണ് ഈ കാംപെയിനിന്റെ ലക്ഷ്യം.
കോണ്ടം റിങ്ടോണ് മൊബൈലില് ഉപയോഗിക്കുന്നവര്ക്ക് സമ്മാനം നല്കാനും അവരോട് ഈ റിങ്ടോണ് കൂടുതല് ആളുകള്ക്ക് അയച്ചുകൊടുക്കാന് നിര്ദ്ദേശിക്കാനും സംഘടന വളണ്ടിയര്മാര്ക്ക് നിര്ദ്ദേശം നല്കും.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications