Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹപാഠിയെ പീഡിപ്പിക്കുന്ന രംഗങ്ങള്‍ യൂട്യൂബില്‍ പ്രസിദ്ധീകരിച്ചു

പനാജി: പന്ത്രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ സഹപാഠി മര്‍ദ്ദിക്കുന്ന ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി യുട്യൂബില്‍ പ്രിസിദ്ധീകരിച്ചു. സംഭവത്തെത്തുടര്‍ന്ന്‌ മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥിനി സ്‌കൂളില്‍പ്പോലും പോകാന്‍ കഴിയാതെ മാനസികമായി തകര്‍ന്ന അവസ്ഥയില്‍ കഴിയുന്നു.

ഗോവയിലെ മര്‍ഗാവോയിലെ ആര്‍എംഎസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സെപ്‌റ്റംബര്‍ 13നാണ്‌ സംഭവം നടന്നത്‌. സംസാരിക്കാനുണ്ടെന്ന്‌ പറഞ്ഞാണ്‌ മര്‍ദ്ദിക്കപ്പെട്ട പെണ്‍കുട്ടിയെ സഹപാഠിയായ മറ്റൊരു പെണ്‍കുട്ടി ക്ലാസിലേയ്‌ക്ക്‌ കൂട്ടിക്കൊണ്ടുവന്നത്‌. തുടര്‍ന്ന്‌ സഹപാഠി കുട്ടിയെ ചീത്ത പറയാനും മര്‍ദ്ദിക്കാനും തുടങ്ങി.

സംഭവം കഴിഞ്ഞ്‌ അടുത്ത ദിവസമാണ്‌ തന്നെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ പകര്‍ത്തി സഹപാഠികള്‍ ഇന്റര്‍നെറ്റില്‍ പോസ്‌റ്റ്‌ ചെയ്‌തകാര്യം കുട്ടിയറിയുന്നത്‌. വീഡിയോയ്‌ക്ക്‌ തീര്‍ത്തും ലജ്ജാകരമായ കമന്റുകള്‍ കൊടുക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ സംഭവം ആസൂത്രതമായിരുന്നുവെന്ന്‌ കരുതുന്നുവെന്നാണ്‌ പെണ്‍കുട്ടിയും കുടുംബവും പറയുന്നത്‌.

സംഭവം പുറത്തായ അന്നുമുതല്‍ ഈ വിദ്യാര്‍ത്ഥിനി സഹപാഠികളെ അഭിമുഖീകരിക്കാന്‍ കഴിയാത്തതുകാരണം സ്‌കൂളില്‍ പോകുന്നില്ല. ഇത്തരത്തിലൊരു സംഭവം സ്‌കൂളില്‍ നടന്നിട്ടുണ്ടെന്ന്‌ പ്രിന്‍സിപ്പല്‍ വിനോദ്‌ പവാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌. മാത്രമല്ല സംഭവത്തിന്‌ യഥാര്‍ത്ഥ കാരണക്കാര്‍ രക്ഷിതാക്കളാണെന്നും അദ്ദേഹം ആരോപിക്കുന്നു.

സ്‌കൂളില്‍ വിളിച്ചുചേര്‍ത്ത മീറ്റിങുകളില്‍ കുട്ടികള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ കൊടുത്തുവിടരുതെന്ന്‌ തങ്ങള്‍ പലതവണ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും എന്നാല്‍ പല രക്ഷിതാക്കളും ഇക്കാര്യം വേണ്ടത്ര ഗൗരവമായി എടുത്തില്ലെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍ ഒരു ഒത്തുതീര്‍പ്പ്‌ സാധ്യമായില്ലെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ മകളെ അപമാനിച്ച സപാഠിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ സമീപിച്ചിട്ടുണ്ട്‌. സംഭവത്തെത്തുടര്‍ന്ന്‌ പെണ്‍കുട്ടി കടുത്ത മാനസികസമ്മര്‍ദ്ദം നേരിടുകയാണെന്നും ഇവര്‍ പറയുന്നു. സംഭവത്തെക്കുറിച്ച്‌ ഇവര്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്‌. മാര്‍ഗോ പൊലീസ്‌ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+