ഓര്‍ക്കൂട്ടില്‍ മുജാഹിദ്ദീന്‌ വിലക്ക്‌
ദില്ലി: ഓണ്ലൈന് ലോകത്തെ സൗഹൃദക്കൂട്ടായ്മയായ ഓര്ക്കൂട്ടില് ഇന്ത്യന് മുജാഹിദ്ദീന് വിലക്ക്.
സമീപ കാലത്ത് ഇന്ത്യയില് നടന്ന സ്ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട് ഇന്ത്യന് മുജാഹിദ്ദീന് ബന്ധമുണ്ടെന്ന റിപ്പോര്ട്ടുകളെ തുടര്ന്നാണ് മുജാഹിദ്ദീന്റെ പേരിലുള്ള കമ്മ്യൂണിറ്റി നിരോധിച്ചത്.
തീവ്രവാദ പ്രവര്ത്തനങ്ങള്ക്കായി ഓര്ക്കൂട്ട് ദുരുപയോഗം ചെയ്യുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഗൂഗിള് വക്താവ് പറഞ്ഞു.
ഇത്തരം നിയമവിരുദ്ധ പ്രവര്ത്തനങ്ങളെ ഗൂഗിള് ശക്തമായി എതിര്ക്കും. ഇത്തരക്കാരുടെ പ്രവര്ത്തനങ്ങള് ഓര്ക്കൂട്ട് ഉപയോക്താക്കളുടെ എണ്ണത്തില് കുറവ് വരുത്തുമെന്നും വക്താവ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications