വിശ്രമ സമയം വെട്ടിക്കുറച്ചു, ആറ്‌ പൈലറ്റുമാര്‍ രാജിവച്ചു
മുംബൈ: വിശ്രമസമയം വെട്ടിക്കുറച്ചതില് പ്രതിഷേധിച്ച് ആറ് ഇന്ത്യ എക്സ്പ്രസ് പൈലറ്റുമാര് രാജിവച്ചു. പൈലറ്റുമാരുടെ വിശ്രമസമയം 18 മണിക്കൂറില് നിന്നും 12 മണിക്കൂറായും പിന്നീട് എട്ടുമണിക്കൂറുമായാണ് വെട്ടിച്ചുരുക്കിയത്.
വിമാനക്കമ്പനിയ്ക്ക് പൈലറ്റുമാരെ കിട്ടാനില്ലെന്ന സാഹചര്യം നിലനില്ക്കെ കഴിഞ്ഞ പത്തുദിവസത്തിനുള്ളിലാണ് ആറ് പേര് രാജിവച്ചത്. രണ്ട് വിമാനങ്ങള് പറത്തുന്നതിന് ഇടയിലുള്ള സമയമാണ് ഒരു മാസത്തിനിടെ നേര്പകുതിയായി വെട്ടിക്കുറച്ചത്.
ആദ്യം ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് 18 മണിക്കൂറില് നിന്നും വിശ്രമസമയം 12 മണിക്കൂറായി വെട്ടിക്കുറച്ചു. പിന്നീട് എയര്ലൈന് അത് വീണ്ടും നിയമവിരുദ്ധമായി കുറയ്ക്കുകയായിരുന്നു.
എയര് ഇന്ത്യയുടെ കോക്പിറ്റ് ക്രൂ വിശ്രമ നിയമ ലംഘനത്തിനെതിരെ പൈലറ്റുമാര് പരാതി നല്കിയിട്ടുണ്ട്.












Click it and Unblock the Notifications