കോണ്‍-എസ്‌പി സംഖ്യത്തില്‍ വിള്ളല്‍
ദില്ലി:ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിനെതിരെ പരസ്യ വിമര്ശനവുമായി സമാജ്വാദി പാര്ട്ടി നേതാവ് അമര്സിങ് രംഗത്തെത്തിയതോടെ രണ്ടു മാസം നീണ്ട കോണ്-എസ്പി ബാന്ധവത്തില് വിള്ളലുകള് വീണു.
ബിഎസ്പി പ്രവര്ത്തകന് ഭീഷണിപ്പെടുത്തി കാര്യം സാധിയ്ക്കുവാന് ശ്രമിയ്ക്കുന്നുവെന്ന് വ്യക്തിപരമായി പരാതി പറഞ്ഞിട്ടും ശിവരാജ് പാട്ടീല് നടപടിയെടുത്തില്ലെന്നാണ് അമര്സിങിന്റെ പരാതി.
വിശ്വാസവോട്ടുമായി ബന്ധപ്പെട്ട വിവാദം അന്വേഷിയ്ക്കുന്ന പാര്ലമെന്റി സമിതി മുമ്പാകെ മൊഴി കൊടുക്കാതിരിയ്ക്കാന് അഞ്ചു കോടി നല്കണമെന്നാവശ്യപ്പെട്ട ബിഎസ്പി പ്രവര്ത്തകനായ ഹഷ്മത് അലി വ്യാഴാഴ്ച രാവിലെ ആവശ്യപ്പെട്ടതായാണ് പരാതി. ഇയാളെ പോലീസ് പിന്നീട് അറസ്റ്റു ചെയ്തു.
സംഭവമുണ്ടായയുടനെ ആഭ്യന്തരമന്ത്രിയെ വിളിച്ച് സഹായമഭ്യര്ഥിച്ചെങ്കിലും അടുത്ത പോലീസ് സ്റ്റേഷനില് പോയി പരാതി നല്കാനാണ് മന്ത്രി പറഞ്ഞതെന്ന് അമര്സിങ് പറഞ്ഞു.
കോണ്ഗ്രസിന് എന്തെങ്കിലും പങ്കുണ്ടെന്ന് ഭയന്നാണ് ആഭ്യന്തര മന്ത്രി പോലീസിനെ അയക്കാതിരുന്നതെന്നും അമര്സിങ് ആരോപിച്ചു. എസ്പി-കോണ്ഗ്രസ് ഏകോപന സമിതിയില് ശിവരാജ് പാട്ടീലിനെക്കുറിച്ച് പരാതി ഉന്നയിക്കുമെന്നും അമര്സിങ് വ്യക്തമാക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications