പൊലീസ്‌ സ്റ്റേഷനുകളില്‍ പ്രതികളെ അപമാനിക്കുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളില് പ്രതികളെ വിവസ്ത്രരാക്കുകയും ജാതിയുടെ പേരില് അപമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് പീപ്പിള്സ് ട്രിബ്യൂണലിന്റെ റിപ്പോര്ട്ട്.
പലകേസുകളിലും അറസ്റ്റ് ചെയ്യപ്പെട്ടവര്ക്കെതിരെ കേസ് ചാര്ജ് ചെയ്യാതെ ദിവസങ്ങളോളം അന്യായമായി തടങ്കലില്വച്ച് ഇത്തരത്തില് പീഡിപ്പിക്കുന്നതായി തെളിവെടുപ്പില് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര് എസ് ബലരാമന്, ഡോക്ടര് എന്എ കരീം, സജി തോമസ് എന്നിവര് വാര്ത്താസമ്മേളനത്തില് അറിയിച്ചു.
അറസ്റ്റ് ചെയ്യപ്പെട്ടവര്ക്ക് സംരക്ഷണം നല്കുന്നതിനുള്ള മാര്ഗനിര്ദ്ദേശങ്ങള് പാലിക്കുന്നതില് പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ട്. അറസ്റ്റ് വിവരം പലപ്പോഴും ബന്ധുക്കളെ അറിയിക്കാറില്ല. പീഡനത്തിനിരയാകുന്നവര്ക്ക് നഷ്ടപരിഹാരം നല്കാനുള്ള സംവിധാനം ഉണ്ടാകണമെന്ന് ട്രിബ്യൂണല് സര്ക്കാറിനോട് ശുപാര്ശ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications