ശബരിലയില്‍ ഭീകരാക്രമണത്തിന്‌ സാധ്യതയെന്ന്‌ റിപ്പോര്‍ട്ട്‌
തിരുവനന്തപുരം: അടുത്ത തീര്ത്ഥാടനകാലത്ത് ശബരിമല ക്ഷേത്രത്തില് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്സ് ബ്യൂറോ സര്ക്കാറിന് റിപ്പോര്ട്ട് നല്കി.
തീവ്രവാദികളുടെ അടുത്ത ലക്ഷ്യം കേരളമായിരിക്കാന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്സ് വൃത്തങ്ങളുടെ വിലയിരുത്തല്. ഇന്റലിജന്സ് എഡിജിപി സിബി മാത്യൂസാണ് ഡിജിപി വഴി സര്ക്കാറിന് റിപ്പോര്ട്ട് നല്കിയത്.
ദേവസ്വം ബോര്ഡിലെ തമ്മിലടിയും വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും സുരക്ഷാസംവിധാനത്തിന് തടസ്സമായിരിക്കുകയാണെന്നും റിപ്പോര്ട്ടില് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ശബരിമലയില് എന്ത് കാര്യം ചെയ്യാനും ഹൈക്കോടതിയുടെയോ ഓംബുഡ്സ്മാന്റെയോ അനുമതി വേണമെന്നത് സുരക്ഷാ സംവിധാനങ്ങള്ക്ക് തടസ്സമായിരിക്കുകയാണ്. തീവ്രവാദികള് ക്ഷേത്രത്തില് നുഴഞ്ഞുകയറിയാലും ഭക്തരുടെ പ്രത്യേക വേഷവിധാനങ്ങള് അണിഞ്ഞുകഴിഞ്ഞാല് ഇവരെ തിരിച്ചറിയാന് കഴിയില്ല.
അതിനാല് ഭക്തരുടെ ഇരുമുടിക്കെട്ടുകളും ബാഗുകളും പരിശോധിക്കുന്നതിനായി എക്സറേ സംവിധാനം കര്ശനമായി നടപ്പാക്കണമെന്നും ഇന്റലിജന്സ് റിപ്പോര്ട്ടില് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications