ചെങ്ങറയില്‍ അടിയന്തിര നടപടിയെടുക്കുമെന്ന് ഉറപ്പു ലഭിച്ചു; ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ചെങ്ങറ സമരം ഉടന് പരിഹരിയ്ക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കിയതായി പ്രതിപക്ഷ നേതവ് ഉമ്മന് ചാണ്ടി അറിയിച്ചു.
സമരം ഒത്തുതീര്പ്പാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഉമ്മന് ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ പ്രവര്ത്തകരുമായി സംസാരിയ്ക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില് നടന്ന കൂടിക്കാഴ്ചയില് സമരം ഒത്തുതീര്പ്പാക്കാനായി യുഡിഎഫ് പൂര്ണ പിന്തുണ വാഗ്ദാനം ചെയ്തതായും ഉമ്മന് ചാണ്ടി പറഞ്ഞു
ചെങ്ങറയില് അടിയന്തിരമായി മെഡിക്കല് ക്യാമ്പ് സംഘടിപ്പിയ്ക്കണമെന്നും സമരക്കാരുടെ കുട്ടികള്ക്ക് സ്കൂളില് പോകുന്നതിന് സാഹര്യം ഒരുക്കണമെന്നും പ്രതിപക്ഷ സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ചെങ്ങറയില് ഭൂസമരക്കാരെയും ഉപരോധ സമരം സംഘടപ്പിയ്ക്കുന്ന തൊഴിലാളികളെയും വിളിച്ചു ചേര്ത്ത് യോഗം സംഘടിപ്പിയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചെങ്ങറയില് സമരം നടത്തുന്നവരെയും ഉപരോധം നടത്തുന്ന തോട്ടം തൊഴിലാളികളെയും വെള്ളിയാഴ്ച ഉമ്മന്ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം സന്ദര്ശിച്ചിരുന്നു. ഇരുവിഭാഗങ്ങളുടെയും സമരം ന്യായമാണെന്ന് സന്ദര്ശനത്തിന് ശേഷം ഉമ്മന് ചാണ്ടി പറഞ്ഞിരുന്നു.












Click it and Unblock the Notifications