96കാരന്‍ വിവാഹമോചനം തേടി കോടതിയില്‍
സിംഗപ്പൂര്: സിംഗപ്പൂര് സ്വദേശിയായ 96കാരന് വിവാഹമോചനത്തിനൊരുങ്ങുന്നു. പാങ് ടീ ഗാം ആണ് 71കാരിയായ തന്റെ മൂന്നാം ഭാര്യയുമായുള്ള വിവാഹബന്ധം വേര്പെടുത്താന് കോടതിയെ സമീപിച്ചിരിക്കുന്നത്.
വിശ്വസ്തതയില്ലായ്മ, മോശമായ പെരുമാറ്റം, ഉത്തരവാദിത്വമില്ലായ്മ എന്നീ കുറ്റങ്ങളാണ് ഗാം ഭാര്യ ചൂയി ആ മുയിയ്ക്കെതിരെ ആരോപിക്കുന്നത്. മാത്രമല്ല പണത്തിന്റെ പേരില് തങ്ങള് നിരന്തരം വഴക്കിടാറുണ്ടെന്നും കോടതിയില് ഹാജരാക്കിയ രേഖകളില് ഗാം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല് ചിയുവിനും വിട്ടുകൊടുക്കാനുള്ള ഭാവമൊന്നുമില്ല. ഭര്ത്താവിന്റെ ആരോപണങ്ങള് അടിസ്ഥാനരഹിതമാണെന്നാണ് ഇവര് പറയുന്നത്. മാത്രമല്ല ബഹുഭാര്യാത്വം, പീഡനം എന്നിവ ആരോപിച്ച് താന് ഭര്ത്താവിനെതിരെ കേസ് കൊടുക്കുമെന്നും ചിയു പറയുന്നു.
ഗാമിന്റെ ആദ്യഭാര്യ ചീനക്കാരിയായിരുന്നു. എന്നാല് തന്റെ സഹോദരനുമായി അവര് പ്രണയത്തിലായതിനെത്തുടര്ന്ന് ഗാം അവരെ ഉപേക്ഷിക്കുകയായിരുന്നു.
പിന്നെ രണ്ടാമതൊരു വിവാഹം ചെയ്ത് അവരുമൊത്ത് 24 വര്ഷം ജീവിച്ചു. രണ്ടാംഭാര്യ മരിച്ചതോടെയാണ് ഗാമിന്റെ സുഹൃത്തുക്കള് ചേര്ന്ന് അദ്ദേഹത്തിനായി ചിയുവിനെ കണ്ടെത്തിയത്. 1982ലായിരുന്നുവത്രേ ഇവരുടെ വിവാഹം.












Click it and Unblock the Notifications