ഷെന്ഷു-7 ഭ്രമണപഥത്തില്
ബെയ്‌ജിങ്: ചൈനയുടെ ആദ്യ ബഹിരാകാശ നടത്ത ദൗത്യവുമായി ഷെന്‍ഷൂ-7 ഭ്രമണപഥത്തിലെത്തി. മൂന്ന് യാത്രികരുമായി ഷെന്‍ഷൂ-7 വ്യാഴാഴ്ചയാണ് യാത്ര തിരിച്ചത്.
മനുഷ്യരെ വഹിച്ചു കൊണ്ടുള്ള ചൈനയുടെ മൂന്നാമത്തെ ബഹിരാകാശ പേടകമാണ് ഷെന്‍ഷൂ-7. ദൗത്യം വിജയിച്ചാല്‍ റഷ്യയ്‌ക്കും അമേരിക്കയ്‌ക്കും പിന്നാലെ സ്വന്തമായി ബഹിരാകാശ നടത്തം സാധ്യമാക്കിയ രാജ്യമെന്ന പദവി ചൈനയ്‌ക്ക് സ്വന്തമാകും.
വാഹനത്തില്‍ നിന്നുള്ള ഒരു യാത്രികനാണ് ബഹിരാകാശത്ത് നടക്കാനിറങ്ങുക. ചന്ദ്രനിലേക്ക് ആളെ അയക്കുന്ന പദ്ധതിയ്‌ക്ക് മുന്നോടിയായാണ് ശൂന്യാകാശ നടത്തത്തിന് ചൈന പദ്ധതിയിട്ടിരിയ്‌ക്കുന്നത്.
ബെയ്‌ജിങ് ഒളിമ്പിക്‌സിന്റെ വന്‍വിജയത്തിന് ശേഷം ലോകത്തിന് മുന്നില്‍ ചൈനയുടെ മികവ് ഒരിയ്‌ക്കല്‍ കൂടി തെളിയിക്കുന്ന സംരംഭമായിരിക്കുമിതെന്ന് വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications