ബുഷ്‌-മന്‍മോഹനുമായി കൂടിക്കാഴ്‌ച നടത്തി; വോട്ടെടുപ്പ്‌ ശനിയാഴ്ച
ന്യൂയോര്ക്ക്: പ്രധാനമന്ത്രി മന്മോഹന് സിങും അമേരിക്കന് പ്രസിഡന്റ് ജോര്ജ്ജ് ബുഷും വൈറ്റ് ഹൗസില് കൂടിക്കാഴ്ച നടത്തി.
ആണവക്കരാര് എത്രയും പെട്ടെന്ന് നടപ്പാക്കാനാണ് ശ്രമിയ്ക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്കിടെ ബുഷ് മന്മോഹനെ ധരിപ്പിച്ചു.
കൂടിക്കാഴ്ചയില് കരാര് ഒപ്പുവെയ്ക്കുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും കരാര് സംബന്ധിച്ച് യുഎസ് കോണ്ഗ്രസില് വോട്ടെടുപ്പ് പൂര്ത്തിയാകാത്തതിനാല് കരാര് ഒപ്പു വെയ്ക്കുന്നത് നീളുകയായിരുന്നു.
ഇരു രാജ്യങ്ങളിലെയും ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയില് കരാര് ഒപ്പു വെയ്ക്കാനാണ് താത്പര്യപ്പെടുന്നതെന്ന് മന്മോഹന് പറഞ്ഞു.
ഇതിനിടെ ആണവക്കരാറിന് അനുമതി നല്കുന്നതിന് സെനറ്റ് സമിതി അംഗീകരിച്ച ബില് യുഎസ് ജനപ്രതിനിധി സഭയില് അവതരിപ്പിച്ചു.സഭയുടെ വിദേശകാര്യ സമിതിയിലെ റിപ്പബ്ളിക്കന് പ്രതിനിധി ഇലീന റോസ് ലെറ്റിനെനാണ് ബില് സഭയില് അവതരിപ്പിച്ചത്.
ഇന്ത്യ ആണവപരീക്ഷണം നടത്തിയാല് ആണവ വിതരണ സംഘത്തിലെ രാജ്യങ്ങളില് നിന്നും ആണവ ഇന്ധനവും സാങ്കേതിക വിദ്യയും ഉപകരണങ്ങളും കൈമാറുന്നത് തടയുമെന്ന നിബന്ധനയോടെയാണ് ബില് അവതരിപ്പിച്ചിരിയ്ക്കുന്നത്. ബില്ലിന്മേലുള്ള വോട്ടെടുപ്പ് കോണ്ഗ്രസ് ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചിരിയ്ക്കുകയാണ്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications