Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്നറിയിപ്പ്‌ നല്‌കിയിരുന്നു: ഹരിയാന പോലീസ്‌

Delhi blastമെഹ്‌റോളിയില്‍ സ്‌ഫോടനം നടക്കാന്‍ സാധ്യതയുണ്ടെന്ന്‌ ദില്ലി പോലീസിന്‌ മുന്നറിയിപ്പ്‌ നല്‌കിയിരുന്നതായി ഹരിയാന പോലീസ്‌ അറിയിച്ചു.

ഇത്തുടര്‍ന്ന്‌ ദില്ലി പോലീസ്‌ വെള്ളിയാഴ്‌ച നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. അതെ സമയം മുന്നറിയിപ്പ്‌ ദില്ലി പോലീസ്‌ അധികൃതര്‍ അവഗണിച്ചുവെന്ന്‌ ഹരിയാന പോലീസ്‌ കുറ്റപ്പെടുത്തി.

4:13PM

ആറു പേരുടെ നില ഗുരുതരം

ദില്ലിയില്‍ നടന്നത്‌ ബോംബ്‌ സ്‌ഫോടനം തന്നെയാണെന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചു. മരിച്ച അഞ്ചുപേരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്‌.

അമ്പതോളം പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. ഇവരെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. എയിംസില്‍ പ്രവേശിപ്പിച്ച 15പേരില്‍ ആറ്‌ പേരുടെ നില ഗുരുതരമാണെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

വലിയ തീവ്രതയില്ലാത്ത സ്‌ഫോടക വസ്‌തുക്കളാണ്‌ ഉപയോഗിച്ചതെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.

നേരത്തേ നടന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാല്‍ താരതമ്യേന സുരക്ഷാ ക്രമീകരണങ്ങള്‍ കുറവായിരുന്ന സ്ഥലമാണ്‌ മെഹ്‌റോളി. കുത്തബ്‌ മിനാറിന്‌ സമീപമുള്ള ഇവിടം നന്നേ തിരക്കേറിയ ഇടമാണ്‌. ദില്ലിയിലെ പ്രധാന വിനോദസഞ്ചാര മേഖകളില്‍ ഒന്നുകൂടിയാണിത്‌.

3:50 PM

ദില്ലിയില്‍ വീണ്ടും സ്‌ഫോടനം; 5 മരണം

ദില്ലി: തെക്കന്‍ ദില്ലിയിലെ മെഹ്‌റോളിയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. പതിനഞ്ചോളം പേര്‍ക്ക്‌ പുരുക്കേറ്റിട്ടുണ്ട്‌. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ഒരു ഇലക്ട്രോണിക്‌ കടയിലാണ്‌ സ്‌ഫോടനം ഉണ്ടായത്‌. വന്ന രണ്ടുപേര്‍ ഒരു ടിഫിന്‍ ബോക്സ് കടയില്‍ ഉപേക്ഷിച്ചിരുന്നുവെന്നും ഇതാണ് പൊട്ടിത്തെറിച്ചതെന്നും സൂചനയുണ്ട്. ഇതു ബോംബ്‌ സ്ഫോടനമാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഉച്ചതിരിഞ്ഞ്‌ 2.15നാണ്‌ സ്‌ഫോടനം നടന്നത്‌. സാമാന്യം ശക്തമായ പൊട്ടിത്തെറിയാണുണ്ടായതെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു. കുത്തബ്‌ മീനാറിനടുത്തായാണ്‌ സ്‌ഫോടനം നടന്ന കട സ്ഥിതി ചെയ്യുന്നത്‌ . പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.

3:30PM

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+