സ്വവര്‍ഗരതി: സര്‍ക്കാരിന്‌ വ്യക്തമായ അഭിപ്രായമില്ല
ദില്ലി: സ്വവര്ഗ ലൈംഗികതയെപ്പറ്റി പരസ്പര വിരുദ്ധ നിലപാടുകള് സ്വീകരിച്ച കേന്ദ്ര സര്ക്കാരിന് വിമര്ശനം.
ഒരു പൊതുതാത്പര്യ ഹര്ജിയുടെ ഭാഗമായി ദില്ലി ഹൈക്കോടതിയില് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സമര്പ്പിച്ച സത്യവാങ്മൂലങ്ങളിലാണ് സര്ക്കാരിന്റെ വ്യത്യസ്ത നിലപാടുകള് പുറത്തു വന്നത്.
സ്വവര്ഗ ലൈംഗികത ക്രിമിനല് കുറ്റകരമാണെന്നും ഇതിനെതിരെ ശിക്ഷാനടപടികള് വേണമെന്നുമായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്.
അതെസമയം ആരോഗ്യമന്ത്രാലയം സമര്പ്പിച്ച ഹര്ജിയില് ഇത് സംബന്ധിച്ച ശിക്ഷാ നടപടികള് എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടു. മന്ത്രാലയങ്ങള് വ്യത്യസ്ത നിലപാടുകള് സ്വീകരിച്ചത് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് എ.വി ഷായേയും ജസ്റ്റിസ് എസ്. മുരളീധറിനെയും ക്ഷുഭിതരാക്കി.
മന്ത്രാലയങ്ങള് പരസ്പര വിരുദ്ധമായ നിലപാടുകളാണ് കൈക്കൊള്ളുന്നതെന്ന് കോടതി കുറ്റപ്പെടുത്തി.












Click it and Unblock the Notifications