പണം നല്‍കാത്തതിന്‌ കുഞ്ഞിനെ പാളത്തിനടിച്ചു കൊന്നു
ചെന്നൈ: ആവശ്യപ്പെട്ട പണം നല്കാത്തതിന് രണ്ടര വയസ്സുള്ള ആണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി റയില്വേ പാളത്തിലടിച്ചുകൊന്നു. ചെന്നൈ സൗക്കാര്പ്പേട്ട പള്ളിയപ്പന് തെരുവില് താമസിക്കുന്ന രാജസ്ഥാന് സ്വദേശി ആനന്ദിന്റെ മകന് മോണികിനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്.
ആനന്ദിന്റെ ബന്ധുവും വീട്ടിലെ സ്ഥിരം സന്ദര്ശകനുമായ ജുനൂക്ക് ആണ് ക്രൂരകൃത്യം ചെയ്തത്. ഇയാളെ പൊലീസ് തിരയുകയാണ്. ആനന്ദില്ലാത്ത സമയത്ത് ഇയാളുടെ വീട്ടിലെത്തുന്ന ജൂനൂക്ക് ആനന്ദിന്റെ ഭാര്യ ഷൈലയോട് സ്ഥിരമായി പണം ആവശ്യപ്പെടുമായിരുന്നത്രേ. പണം നല്കിയില്ലെങ്കില് അപവാദം പറഞ്ഞുപരത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജുനൂക്ക് ഷൈലയോട് പണം വാങ്ങിയിരുന്നത്.
സെപ്റ്റംബര് 24ന് ആനന്ദ് വ്യാപാര സംബന്ധമായ ആവശ്യത്തിനായി മധുരയില് പോയിരുന്നു. 24 വൈകീട്ടോടെ ജുനൂക്ക് ആനന്ദിന്റെ വീട്ടിലെത്തി. ഷൈലയോട് പതിനായിരം രൂപവേണമെന്ന് ആവശ്യപ്പെട്ടു. ഇത്രയും വലിയ തുക നല്കാനാകില്ലെന്ന് ഷൈല തീര്ത്തു പറഞ്ഞു.
പിന്നീട് ഇയാള് ഷൈല കാണാതെ കുഞ്ഞിനെയും കൊണ്ട് കടന്നുകളയുകയായിരുന്നു. കുഞ്ഞിനെക്കാണാതായതിനെത്തുടര്ന്ന് ഷൈല ജുനൂക്കിനെ ഫോണില് വിളിച്ചു. കുഞ്ഞിന് ചോക്ലേറ്റ് വാങ്ങിക്കൊടുക്കാന് കടയില് പോയതാണെന്നാണ് ഇയാള് ഷൈലയോട് പറഞ്ഞത്. രാത്രി ഏഴുമണിയ്ക്ക് ഇവര് വീണ്ടും ജുനൂക്കിനെ വിളിച്ചെങ്കിലും അയാള് കൃത്യമായ മറുപടി നല്കിയില്ല.
തുടര്ന്ന് ഷൈല മറ്റു ബന്ധുക്കളെ വിവരമറിയിച്ചു. പിന്നീട് ബന്ധുക്കള് ചേര്ന്ന് പൊലീസില് പരാതി നല്കി. രാത്രി പത്തുമണിയോടെ ജുനൂക്ക് ഷൈലയുടെ ബന്ധുവിന്റെ മൊബൈല് ഫോണിലേയ്ക്ക് വിളിച്ചു. കുഞ്ഞിനെ അമ്പത്തൂര് റെയില്വേ സ്റ്റേഷനടുത്ത് വച്ച് കൊലപ്പെടുത്തിയെന്നും തന്നെ പിടികൂടാനാവില്ലെന്നും അറിയിച്ചു.
പിന്നീട് പൊലീസും ബന്ധുക്കളും ചേര്ന്ന് നടത്തിയ തിരച്ചിലില് തല ചിന്നിച്ചിതറിയ നിലയില് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതിയെ കണ്ടുപിടിക്കാനായി നാലു പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചതായി സിറ്റി പൊലീസ് കമ്മീഷണര് ആര് ശേഖര് അറിയിച്ചു.












Click it and Unblock the Notifications