കെഎസ്‌ഇബിയെ ഒറ്റക്കമ്പനിയാക്കാന്‍ അനുവദിയ്‌ക്കില്ല; കേന്ദ്രം
ദില്ലി: വൈദ്യുതി ബോര്ഡിനെ ഒറ്റക്കമ്പനിയാക്കാനുള്ള സംസ്ഥാന സര്ക്കാര് നീക്കത്തിന് തിരിച്ചടി. കെഎസ്ഇബിയെ ഒറ്റക്കമ്പനിയാക്കി മാറ്റാന് അനുവദിയ്ക്കില്ലെന്ന് കേന്ദ്ര ഊര്ജ്ജ മന്ത്രാലയം സംസ്ഥാന സര്ക്കാരിനെ അറിയിച്ചു.
ബോര്ഡിനെ ചുരുങ്ങിയത് രണ്ട് കമ്പനികളായെങ്കിലും വിഭജിയ്ക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഇതിനായി 15 ദിവസത്തെ സമയം കൂടി സര്ക്കാരിന് കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
ഉത്പാദനം, വിതരണം, പ്രസരണം എന്നീ വിഭാഗങ്ങളായി വിഭജിച്ച് ബോര്ഡിനെ മൂന്ന് കമ്പനികളായി മാറ്റണമെന്നായിരുന്നു കേന്ദ്ര ഊര്ജ്ജ മന്ത്രാലയം സംസ്ഥാന സര്ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
ഇതിനായി കേന്ദ്രം അനുവദിച്ച സമയം സെപ്റ്റംബര് 24ന് അവസാനിച്ചിരുന്നു. എന്നാല് കേന്ദ്ര നിര്ദ്ദേശം അവഗണിച്ച് ബോര്ഡിനെ ഒറ്റക്കമ്പനിയാക്കി പൊതുമേഖലയില് നിലനിര്ത്താനായിരുന്നു സംസ്ഥാന സര്ക്കാരും ഇടത് മുന്നണിയും തീരുമാനിച്ചത്.
ഇതിനായി ബോര്ഡിന്റെ ആസ്തികള് ഏറ്റെടുക്കാനുള്ള പ്രാഥമിക നടപടികള് സര്ക്കാര് ആരംഭിയ്ക്കുകയും ചെയ്തിരുന്നു.
ഇത് പൂര്ത്തിയാക്കാനായി സാവകാശം അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് നല്കിയ കത്തിനുള്ള മറുപടിയിലാണ് ഒറ്റക്കമ്പനിയാക്കാനുള്ള നീക്കം അനുവദിയ്ക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications