സിപി ബാലന്‍വൈദ്യര്‍ അന്തരിച്ചു
കോഴിക്കോട്: സിപിഎം സംസ്ഥാന കണ്ട്രോള് കമ്മീഷന് ചെയര്മാനും മുന് എംഎല്എയുമായ സിപി ബാലന് വൈദ്യര്(68)അന്തരിച്ചു.
ഹൃദയാഘാതത്തെത്തുടര്ന്ന് ശനിയാഴ്ച പുലര്ച്ചെ 2.30ന് കോഴിക്കോട് മെഡിക്കല് കോളെജില് വച്ചായിരുന്നു അന്ത്യം. കോഴിക്കോട് ചേളന്നൂര് സ്വദേശിയായ ബാലന് വൈദ്യര് മൂന്നുതവണ കുന്ദമംഗലം നിയോജകമണ്ഡലം എംഎല്എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കര്ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. ജില്ലാ സഹകരണ ഹോമിയോ ആശുപത്രി പ്രസിഡന്റ് , ജില്ലാ സഹകരണ ഹോമിയോ മെഡിക്കല് കോളെജ് പ്രസിഡന്റ് എന്നീ നിലകളില് പ്രവര്ത്തിച്ചുവരുകയായിരുന്നു.
മൃതദേഹം ശനിയാഴ്ച രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും തുടര്ന്ന് ടൗണ്ഹാളിലും പൊതുദര്ശനത്തിന് വയ്ക്കും പിന്നീട് വീട്ടിലേയ്ക്ക് കൊണ്ടുപോകും. വൈകുന്നേരത്തോടെ പുതിയേടത്ത് താഴത്തെ വീട്ടില് സംസ്കരിയ്ക്കും. പരേതയായ സുമതിയാണ് ഭാര്യ, മക്കള് സിപി സുഭാജ്, അഡ്വക്കറ്റ് സിപി സുരാജ്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications