ശബരിയുടെ ലാപ്ടോപ് കണ്ടെടുത്തു
തിരുവനന്തപുരം: ടോട്ടല്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ശബരിനാഥിന്റെ ലാപ്‌ടോപ് ക്രൈംബ്രാഞ്ച് കണ്ടെത്തി.
ശബരിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങള്‍ ലാപ്‌ടോപ്പിലുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ശബരിയുടെ സഹായി സജികുമാറിന്റെ തിരുവനന്തപുരത്തുള്ള വീട്ടില്‍ നിന്നും വെള്ളിയാഴ്‌ചയാണ് ലാപ്‌ടോപ് കണ്ടെടുത്തത്.
എന്നാല്‍ ലാപ്‌ടോപിലെ വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് പരിശോധിയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി സി-ഡാക്കിന്റെ സഹായം തേടിയിട്ടുണ്ട്.
ഇതിനിടെ കേസിലെ മറ്റൊരു പ്രതി കൊല്ലം സ്വദേശിയായ ഡോ. രമണി പലരുടെയും ബിനാമിയായാണ് ടോട്ടല്‍ ഫോര്‍ യൂവില്‍ നിക്ഷേപം നടത്തിയെന്ന് സൂചനകള്‍ ലഭിച്ചു.
മൂന്നരക്കോടിയോളം രൂപയാണ് രമണി സ്ഥാപനത്തില്‍ നിക്ഷേപിച്ചിരുന്നത്. തന്റെ പേരില്‍ ആരും പരാതി നല്‌കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി രമണി നല്‌കിയ ജാമ്യാപേക്ഷ ഹൈക്കോടതി ശനിയാഴ്‌ച പരിഗണിയ്‌ക്കും.
അതെ സമയം രമണി 5 ലക്ഷം തട്ടിയെടുത്തെന്ന് കാണിച്ച് കുമാരപുരം സ്വദേശിനിയായ റീത്ത ഗോമസ് പരാതി നല്‌കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications