ആണവക്കരാര്‍: വോട്ടെടുപ്പ് മാറ്റിവെച്ചു
വാഷിങ്ടണ്: ഇന്ത്യ-യുഎസ് ആണവക്കരാര് സംബന്ധിച്ച് അമേരിക്കന് കോണ്ഗ്രസില് ചര്ച്ച പൂര്ത്തിയായി.
കരാറിന് അനുമതി തേടിയുള്ള വോട്ടെടുപ്പ് ഞായറാഴ്ച നടക്കുമെന്നാണ് സൂചന. അതെ സമയം ഇത് സംബന്ധിച്ചുള്ള ബില്ല് അടുത്ത ആഴ്ചയേ സെനറ്റ് പരിഗണിയ്ക്കൂവെന്ന് സെനറ്റില് ഭൂരിപക്ഷമുള്ള ഡെമോക്രാറ്റിക് പാര്ട്ടി നേതാവ് ഹാരി റീഡ് പറഞ്ഞു.
ഇങ്ങനെയുണ്ടായാല് ആണവക്കരാര് ഒപ്പുവെയ്ക്കുന്നത് ഇനിയും വൈകാനാണ് സാധ്യത. ആണവക്കരാറിന് അനുമതി നല്കുന്നതിനായി സഭാ സമ്മേളനം നീട്ടുമെന്നും റിപ്പോര്ട്ടുകളുണ്ട്. മുന് തീരുമാനപ്രകാരം വെള്ളിയാഴ്ചയാണ് സഭ അവസാനിയ്ക്കേണ്ടിയിരുന്നത്.
ജനപ്രതിനിധി സഭ മൂന്നില് രണ്ടു ഭൂരിപക്ഷത്തിന് പാസാക്കിയ ശേഷമാണ് ആണവക്കരാര് സെനറ്റ് പരിഗണിയ്ക്കുക.
സെനറ്റില് ചര്ച്ചകളില്ലാതെ ബില് പാസാക്കാനും നീക്കങ്ങള് നടക്കുന്നുണ്ട്. ഭൂരിപക്ഷകക്ഷി നേതാവ് ന്യൂനപക്ഷ കക്ഷി നേതാവിന്റെ അനുമതിയോടെ അംഗങ്ങളോട് അനുമതി നേടിയാല് ജനപ്രതിനിധി സഭ പാസാക്കുന്ന ബില്ല് ഭേദഗതികളോ ചര്ച്ചയോ ഇല്ലാതെ പാസാക്കാന് കഴിയും.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications