അമേരിക്ക സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ആഴങ്ങളിലേക്ക്‌
ന്യൂയോര്ക്ക്: ഒരു ബാങ്കിന്റെ കൂടി തകര്ച്ച സ്ഥിരീകരിയ്ക്കപ്പെട്ടതോടെ അമേരിക്കന് സാമ്പത്തിക പ്രതിസന്ധി കൂടുതല് ആഴങ്ങളിലേക്ക് നീങ്ങുകയാണെന്ന് സൂചന. ഏറ്റമൊടുവിലായി യുഎസിലെ ആറാമത്തെ വലിയ ബാങ്കായ വചോവിയയുടെ തകര്ച്ചയാണ് സ്ഥിരീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.
സ്ഥാപനം ഏറ്റെടുക്കണമെന്നാവശ്യവുമായി വചോവിയയുടെ മേധാവികള് മറ്റു ബാങ്കുകളുമായി ചര്ച്ചകള് ആരംഭിച്ചിട്ടുണ്ട്. സിറ്റി ഗ്രൂപ്പ്, വെല്സ് ഫാര്ഗോ, സ്പാനിഷ് ബാങ്കായ ബാങ്കോ സാന്റാഡര് എന്നിവയെയാണ് വചോവിയ മേധാവികള് ഏറ്റെടുക്കലിനായി സമീപിച്ചിരിയ്ക്കുന്നത്.
അമേരിക്കന് ഭവനവായ്പരംഗത്ത് വന്തോതില് പണം മുടക്കിയ വചോവിയയുടെ 12,200 കോടി ഡോളര് വെള്ളത്തിലായെന്നാണ് സൂചനകള്.
അമേരിക്കന് ബാങ്കിങ് മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്ച്ചയില് 119 വര്ഷത്തെ വാഷിങ്ടണ് മ്യൂച്ചലിനെ മോര്ഗന് ചേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് വചോവിയയുടെ തകര്ച്ചയും പുറത്തു വന്നിരിയ്ക്കുന്നത്.
കഴിഞ്ഞ ദിവസം പാപ്പര് ഹര്ജി ഫയല് ചെയ്തതോടെ വാഷിങ്ടണ് മ്യൂചലിന്റെ തകര്ച്ച പൂര്ത്തിയായിരുന്നു.
ബാങ്കിംഗ് രംഗത്തെ തകര്ച്ച മുന്കൂട്ടിക്കണ്ട് പ്രമുഖ ബാങ്കായ എച്ച്എസ്ബിസി 1100 പേരെ പിരിച്ചു വിടാന് നീക്കം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഒന്നരവര്ഷത്തിനിടയില് ഏകദേശം 80,000 തൊഴില് അവസരങ്ങളാണ് നഷ്ടപ്പെട്ടത്. തകര്ച്ച ഇനിയും തുടര്ന്നാല് കൂടുതല് തൊഴിലാളികള് പെരുവഴിയിലാകുമെന്ന കാര്യമുറപ്പാണ്.
ഇതിനിടെ അമേരിക്കന് സമ്പദ്ഘടനയെ രക്ഷപ്പെടുത്താനായി യുഎസ് ഭരണകൂടം രൂപം നല്കിയ 70,000 കോടി ഡോളറിന്റെ ധനസഹായ പദ്ധതിയ്ക്ക് അമേരിക്കന് കോണ്ഗ്രസ് ഇതുവരെ അനുമതി നല്കിയിട്ടില്ല.
പദ്ധതി സംബന്ധിച്ച് കടുത്ത അഭിപ്രായ വ്യത്യാസമാണ് കോണ്ഗ്രസില് നിലനില്ക്കുന്നത്. പദ്ധതിയ്ക്ക് അനുമതി വൈകുകയാണെങ്കില് ലോക ഓഹരിവിപണിയില് തിരച്ചടിയുണ്ടാകുമെന്ന കാര്യമുറപ്പാണ്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications