മെഹ്‌റോളി സ്‌ഫോടനം രണ്ടു പേര്‍ കസ്റ്റഡിയില്‍
ദില്ലി: ശനിയാഴ്ച ഉച്ചയ്ക്ക് ദില്ലിയിലെ മെഹ്റോളി മാര്ക്കറ്റിലുണ്ടായ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേരെ ഫരീദാബാദ് പോലീസ് കസ്റ്റഡയിലെടുത്തു.
യുപി അലിഗര് സ്വദേശി നാനാക്ക്ചന്ദ്, ഒരു ഹരിയാന സ്വദേശിയുമാണ് പോലീസ് കസ്റ്റഡിയിലുള്ളതെന്ന് റിപ്പോര്ട്ടുകളുണ്ട്.
സ്ഫോടനമുണ്ടായയുടനെ മാധ്യമങ്ങളുടെ ഓഫീസിലേക്ക് കോള് വന്നത് നാനാക്ക്ചന്ദിന്റെ മൊബൈലില് നിന്നാണെന്ന് പോലീസ് വൃത്തങ്ങള് പറഞ്ഞു. പിടിയിലായവരെ ദില്ലി പോലീസും ഫരീദാബാദ് പോലീസും സംയുക്തമായി ചോദ്യം ചെയ്യുകയാണ്.
ഇത് കൂടാതെ മെഹ്റോളിയില് താമിയ്ക്കുന്ന പത്തോളം ബംഗ്ലാദേശി പൗരന്മാരെയും പോലീസ് നിരിക്ഷിയ്ക്കുന്നുണ്ട്.
ദില്ലിയില് സ്ഫോടനങ്ങള് ആവര്ത്തിയ്ക്കുമെന്നും ബോംബുകള് ഇപ്പോഴും സജീവമാണെന്നുമായിരുന്നു മാധ്യമങ്ങള്ക്ക് ലഭിച്ച ഫോണ് സന്ദേശത്തിന്റെ ഉള്ളടക്കം. മാധ്യമങ്ങളെ വിളിച്ചത് നാനാക്ക്ചന്ദ് തന്നെയാണോയെന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്.
ഇതിനിടെ ബോംബ് നിഷേപിച്ചവര്ക്ക് വേണ്ടിയുള്ള തിരച്ചില് ദില്ലി പോലീസ് ഊര്ജ്ജിതമാക്കിയിട്ടുണ്ട്.
ഇരുപത് വയസ്സിനോടടുത്ത് പ്രായം വരുന്ന രണ്ട് യുവാക്കളാണ് പള്സര് ബൈക്കിലെത്തി ബോംബ് നിക്ഷേപിച്ചതെന്ന് സൂചനകള് പോലീസിന് ലഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന് മുമ്പ് ഇവരുമായി തര്ക്കത്തിലേര്പ്പെട്ട ആയിഷയെന്ന സ്ത്രീയാണ് ഈ വിവരങ്ങള് പോലീസിന് നല്കിയത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications