Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്ങറയില്‍ മുത്തങ്ങ ആവര്‍ത്തിക്കാന്‍ ശ്രമം

തിരുവനന്തപുരം: ചെങ്ങറയില്‍ മുത്തങ്ങ സംഭവം ആവര്‍ത്തിയ്‌ക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്ന്‌ പിന്നോക്കക്ഷേമ വകുപ്പ്‌ മന്ത്രി എ.കെ ബാലന്‍.

ചെങ്ങറയില്‍ സമരം നടത്തുന്ന ആദിവാസികള്‍ സമരത്തില്‍ നിന്ന്‌ പിന്‍മാറാന്‍ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത്‌ നടന്ന ആദിവാസികളുടെ ദക്ഷിണ മേഖലാ കണ്‍വെന്‍ഷനില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

സമരത്തെ രാജ്യദ്രോഹമായി കാണുന്നില്ല, എന്നാല്‍ സര്‍ക്കാരിന്റെ വിഷമതകള്‍ സമരക്കാര്‍ മനസ്സിലാക്കുന്നില്ല.

പ്രശ്‌നപരിഹാരമുണ്ടാക്കാനായി സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളുമെന്നും ബാലന്‍ വ്യക്തമാക്കി. അതെ സമയം ചെങ്ങറ സമരത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവ്‌ മുതലക്കണ്ണീരൊഴുക്കുകയാണെന്ന്‌ മന്ത്രി ആരോപിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+