ക്രൈസ്‌തവ-ഹൈന്ദവ നേതൃത്വങ്ങള്‍ ചര്‍ച്ച നടത്തുന്നു
കൊച്ചി: സംസ്ഥാനത്തെ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും ഹൈന്ദവ സമൂഹത്തിന്റെ പ്രതിനിധികളും തിങ്കളാഴ്ച കൊച്ചിയില് ചര്ച്ച നടത്തും.
ഒറീസ, കര്ണാടക എന്നീ സംസ്ഥാനങ്ങളില് ക്രൈസ്തവ വിഭാഗങ്ങള്ക്കെതിരെയും സ്ഥാപനങ്ങള്ക്കെതിരെയും അക്രമങ്ങള് നടന്ന സാഹചര്യത്തിലാണ് ഇത്തരത്തില് ഒരു ചര്ച്ച നടത്താന് തീരുമാനിച്ചത്.
ചര്ച്ചയില് സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് മാര് വര്ക്കി വിതയത്തില്, ഡാനിയല് അച്ചാരുപറമ്പില്, മാര് ബസേലിയോസ് ക്ലീമിസ് എന്നിവര് പങ്കെടുക്കും.
വിവിധ സന്യാസി മഠങ്ങളിലെ സന്യാസി ശ്രേഷ്ഠര്, ആര്എസ്എസ്, വിശ്വഹിന്ദു പരിക്ഷത്ത്, ഹിന്ദു ഐക്യവേദി എന്നീ സംഘടനകളുടെ നേതാക്കള് ഹൈന്ദവ സമൂഹത്തെ പ്രതിനിധീകരിച്ച് ചര്ച്ചയില് പങ്കെടുക്കും.
ക്രൈസ്തവ സഭാനേതൃത്വം മുന്കൈയെടുത്ത് നടത്തുന്ന ചര്ച്ച അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിപ്പിയ്ക്കാനും ആലോചനയുണ്ട്.












Click it and Unblock the Notifications