സിപിഎമ്മിന്റെ ലെനിന്‍ സെന്റര്‍ വില്‌പനയ്‌ക്ക്‌
കൊച്ചി: സിപിഎമ്മിന്റെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന് സെന്റര് വില്ക്കാന് പാര്ട്ടി ജില്ലാക്കമിറ്റി തീരുമാനിച്ചു.
കൂടുതല് സൗകര്യങ്ങളോടെ പുതിയ പാര്ട്ടി ഓഫീസ് ഉടന് നിര്മ്മിയ്ക്കുമെന്ന് പാര്ട്ടി ജില്ലാ നേതൃത്വം അറിയിയിച്ചു.
കഴിഞ്ഞ കാല് നൂറ്റാണ്ടായി കലൂരിലെ ലെനിന് സെന്ററാണ് എറണാകുളം ജില്ലാക്കമിറ്റിയുടെ ആസ്ഥാനം. 14 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പാര്ട്ടിക്കെട്ടിടം വില്ക്കാന് കഴിഞ്ഞ മാസമാണ് ജില്ലാക്കമിറ്റി തീരുമാനമെടുത്തത്. സംസ്ഥാനക്കമ്മിറ്റിയുടെ അനുവാദം കൂടി ലഭിച്ചാല് മറ്റു നടപടികള് ഉടനുണ്ടാകും.
ഇപ്പോഴത്തെ പാര്ട്ടി ഔഫീസില് സൗകര്യം തീരെ കുറവാണെന്ന് കണ്ടതിനാലാണ് ഓഫീസ് വില്ക്കാന് തീരുമാനിച്ചതെന്ന് ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കല് പറഞ്ഞു.
ഓഫീസിനു ചുറ്റും മറ്റു കെട്ടിടങ്ങള് ഉയര്ന്നത് യോഗങ്ങള് ചേരാന് ബുദ്ധിമുട്ട് സൃഷ്ടിയ്ക്കുന്നുണ്ട്. ഇത് കൂടാതെ പാര്ക്കിങ് സൗകര്യമില്ലാത്തതാണ് മറ്റൊരു പ്രശ്നം.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications