ടോട്ടല്‍ ഫോര്‍ യു: നടി റോമയെയും മേജര്‍ രവിയെയും ചോദ്യം ചെയ്‌തു
തിരുവനന്തപുരം: ടോട്ടല് തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ശബരിനാഥുമായി തനിയ്ക്ക വഴിവിട്ട ബന്ധമൊന്നുമില്ലെന്ന് നടി റോമ.
ശബരിയെ താന് ഫോണില് പോലും പരിചയപ്പെട്ടിട്ടില്ലെന്ന് പ്രശസ്ത സംവിധായകന് മേജര് രവിയും വ്യക്തമാക്കി. ടോട്ടല് ഫോര് യു തട്ടിപ്പ് കേസില് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും മൊഴി നല്കിയത്.
ശബരി നിര്മ്മിച്ച 'മലയാളി' എന്ന സംഗീത ആല്ബത്തില് താനഭിനയിച്ചിട്ടുണ്ടെന്നും അതിന് ഒരു ലക്ഷം രൂപയും വിമാനടിക്കറ്റും പ്രതിഫലമായി ലഭിച്ചിട്ടുണ്ടെന്ന് റോമ അറിയിച്ചു.
ആല്ബത്തിന്റെ സംവിധായകന് ജാക്സണ് ബിനോയ്യുടെ ശുപാര്ശ പ്രകാരം ശബരിയുടെ ഒരു സ്ഥാപനം താന് ഉത്ഘാടനം ചെയ്തിട്ടുണ്ട്. ആ ചടങ്ങില് വെച്ചാണ് ശബരിയെ കണ്ടത്, അല്ലാതെ മുന്പരിചയമില്ലെന്നും റോമയുടെ മൊഴിയിലുണ്ട്.
നിക്ഷേപകര്ക്കായി ശബരി സംഘടിപ്പിച്ച ചടങ്ങില് പങ്കെടുത്ത റോമയ്ക്ക് ലക്ഷങ്ങളുടെ സ്വര്ണാഭരണങ്ങള് ശബരി നല്കിയതായി ആരോപണം
ഉയര്ന്നിരുന്നു.
നടി പങ്കെടുത്ത ചടങ്ങില് ഒറ്റ ദിവസം കൊണ്ട് ഒന്നരക്കോടിയുടെ നിക്ഷേപമുണ്ടായതായും ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോമയെ ചോദ്യം ചെയ്യാന് ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
മോഹന്ലാലിനെ നായകനാക്കി മേജര് രവി സംവിധാനം ചെയ്ത കുരുക്ഷേത്രയ്ക്കു വേണ്ടി ശബരി പണം മുടക്കിയെന്ന ആരോപണം രവി നിഷേധിച്ചു. ശബരിയെ അറിയില്ലെന്ന മൊഴിയാണ് മേജര് രവി ക്രൈംബ്രാഞ്ച് അധികൃതര്ക്ക് നല്കിയിരിയ്ക്കുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications