ചൈനയുടെ ബഹിരാകാശ ദൗത്യം വിജയം
ബെയ്‌ജിങ്: സോവിയറ്റ് യൂണിയനും അമേരിയ്‌ക്കക്കും പിന്നാലെ ബഹിരാകാശ നടത്തം സാധ്യമാക്കി ചൈന ചരിത്രം കുറിച്ചു.
മൂന്ന് യാത്രികരുമായി ശനിയാഴ്‌ച ഭ്രമണപഥത്തിലെത്തിലെത്തിയ ഷെന്‍ഷൂ-7 ബഹിരാകാശ പേടകത്തിലെ മിഷന്‍ കമാന്‍ഡര്‍ ചായ് ചിഗാങാണ് ബഹിരാകാശാത്ത് ചൈനയുടെ ചെങ്കൊടി പാറിച്ചത്.
ബഹിരാകാശ നടത്ത ദൗത്യം ചൈനീസ് ടെലിവിഷനുകള്‍ തത്മസയ സംപ്രേക്ഷണം ചെയ്‌തു. നാല്‌പത്തൊന്നുകാരനായ ചായ് ബഹിരാകാശത്ത് പതിനഞ്ച് മിനിറ്റോളം ചെലവിട്ടുവെന്ന് ചൈനീസ് ശാസ്‌ത്രജ്ഞര്‍ അറിയിച്ചു.
പേടകത്തിന് പുറത്ത് സ്ഥാപിച്ച ക്യാമറെയ അഭിമുഖീകരിച്ച ചായ് ചൈനീസ് പതാക പാറിച്ചു കൊണ്ട് ചൈനയെയും ലോകജനതയെയും അഭിവാദ്യം ചെയ്യുന്നുവെന്ന് പറഞ്ഞു.
ചന്ദ്രനില്‍ മനുഷ്യനെയിറക്കാനും സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിയ്‌ക്കാനുമുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ഇപ്പോഴത്തെ നേട്ടം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications