Get Updates
Get notified of breaking news, exclusive insights, and must-see stories!

കത്തെഴുതി ദന്പതിമാര്‍ ഗിന്നസില്‍ കയറി

Subhash Chandra Agarwal ദില്ലി: പത്രങ്ങളിലായാലും പോര്‍ട്ടലുകളിലായലും ലെറ്റര്‍ ടു എഡിറ്റര്‍ എന്ന്‌ കണ്ടാല്‍ നമ്മള്‍ക്കാവശ്യമില്ലാത്ത എന്തോ ഒരു കാര്യം എന്ന ഭാവത്തിലാണ്‌ മിക്കവരും. എന്നാല്‍ സുഭാഷ്‌ ചന്ദ്ര അഗര്‍വാളിനും ഭാര്യ മധു അഗര്‍വാളിനും ഇത്‌ കണ്ടാല്‍ ഇങ്ങനെ ചിന്തിക്കാന്‍ കഴിയില്ല.

ഇവര്‍ എഡിറ്റര്‍ക്ക്‌ കത്തെഴുതുകതന്നെ ചെയ്യും. ഇങ്ങനെ എഡിറ്റര്‍മാര്‍ക്ക്‌ കത്തെഴുതിയെഴുതി ഇരുവരും ഇപ്പോള്‍ ഒരോ ലോകറക്കോര്‍ഡിന്‌ ഉടമകളാവുകയും ചെയ്‌തു. 2006 ജനുവരി 31 വരെ 3,699 കത്തുകളാണ്‌ സുഭാഷ്‌ വിവിധ പത്രാധിപന്‍മാര്‍ക്കായി എഴുതിയത്‌. ഭാര്യ മധുവാകട്ടെ 2004ല്‍ 447 കത്തുകള്‍ എഴുതി ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ കത്തുകളെഴുതിയ വനിതയെന്ന സ്ഥാനം സ്വന്തമാക്കി.

ദേശീയവും പൊതുതാല്‍പര്യമുള്ളതുമായ വിഷയങ്ങളുള്‍പ്പെടുത്തിയാണ്‌ ഈ ദമ്പതിമാര്‍ പത്രാധിപന്മാര്‍ക്ക്‌ കത്തുകളെഴുതുന്നത്‌. 1967ല്‍ ബസ്‌ കണ്ടക്ടര്‍ ശരിയായ ടിക്കറ്റ്‌ തന്നില്ലെന്ന്‌ കാണിച്ച്‌ ദൈനിക്‌ ഹിന്ദുസ്ഥാന്‍ എന്ന പത്രത്തിന്റെ അധിപര്‍ക്കാണ്‌ സുഭാഷ്‌ ആദ്യത്തെ കത്തെഴുതിയത്‌.

അടുത്ത പ്രഭാതത്തില്‍ ആ കണ്ടക്ടര്‍ സുഭാഷിന്റെ വീട്ടിലെത്തി തന്റെ പ്രവൃത്തിയില്‍ മാപ്പുപറഞ്ഞു. ഈ സംഭവത്തെത്തുടര്‍ന്നാണ്‌ ഇങ്ങനെ കത്തെഴുതുന്നതിന്റെ പ്രാധാന്യം സുഭാഷ്‌ മനസ്സിലാക്കിയത്‌. തുടര്‍ന്ന്‌ ഇത്‌ ദിനചര്യയുടെ ഭാഗമായി മാറി. ദിവസം അഞ്ചു മണിക്കൂറിലേരെ നേരം സുഭാഷ്‌ വിവിധ പത്രങ്ങളും വാരികകളും വായിച്ച്‌ വ്യത്യസ്ഥ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പത്രാധിപര്‍ക്ക്‌ കത്തെഴുതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+