ടാക്‌സിയോടിച്ച്‌ പൂങ്കൊടി റെക്കോര്‍ഡിട്ടു
ട്രിച്ചി: 49 ആളുകളെ നിറച്ച് അതിവേഗത്തില് ടാക്സിയോടിച്ച് തമിഴ്നാട്ടിലെ ട്രിച്ചി സ്വദേശിയായ പൂങ്കൊടിയെന്ന മുപ്പത്തിയാറുകാരി റെക്കോര്ഡിട്ടു. ഞായറാഴ്ചയാണ് പൂങ്കൊടിയുടെ ടാക്സിയോട്ട യജ്ഞം നടന്നത്.
ട്രിച്ചി ജില്ലാ കളക്ടര് ആണ് പൂങ്കൊടിയുടെ യജ്ഞത്തിന്റെ ഫ്ളാഗ് ഓഫ് നിര്വ്വഹിച്ചത്. 49 പേരുള്ള വാഹനവുമായി പതിമൂന്ന് മിനിറ്റും 47 സെക്കന്റും കൊണ്ട് പൂങ്കൊടി രണ്ട് കിലോമീറ്റര് ദൂരം പിന്നിടുകയായിരുന്നു. ഇതിന് മുമ്പ് ചെന്നൈ സ്വദേശിയായ കിരിഭകിരിയാണ് ഇത്തരത്തില് ഒരു റക്കോര്ഡിട്ടത്.
1995ല് 42യാത്രക്കാരുമായിട്ടായിരുന്നു ഇയാള് തന്റെ യജ്ഞം നടത്തിയത്. പൂങ്കൊടിയുടെ പ്രകടനം കണ്ട് വിലയിരുത്താനായി ലിംക ബുക് ഓഫ് റെക്കോര്ഡ്സ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
ഡ്രൈവിംഗെന്നാല് പൂങ്കൊടിയ്ക്ക് പ്രിയ്യപ്പെട്ട കാര്യമാണ്. കാറും, ബസും, വാനും, മോട്ടോര് സൈക്കിളുമെല്ലാം ഈ യുവതിയ്ക്ക് നന്നായി വഴങ്ങും. തന്റെ ഇഷ്ടമേഖലയില് പുതുമയുള്ള എന്തെങ്കിലും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് പൂങ്കൊടി ഇങ്ങനെയൊരു പരിശ്രമം നടത്തിയത്.
ലിംക ബുക് ഓഫ് റക്കോര്ഡ് അധികൃതര് പൂങ്കൊടി മുന് റക്കോര്ഡ് ഭേദിച്ചതായി പ്രഖ്യാപിച്ചപ്പോള് ഈ യുവതി സ്വന്തം നാട്ടുകാര്ക്കും തന്നെ പിന്തുണച്ചവര്ക്കും നന്ദിപറഞ്ഞു. ഒപ്പം കൂടുതല് സ്ത്രീകള് ഇത്തരം കാര്യങ്ങള്ക്കായി മുന്നോട്ടുവരണമെന്നും തങ്ങളുടെ കഴിവ് തെളിയിക്കണമെന്നും അവര് ആവശ്യപ്പെട്ടു. പൂങ്കൊടിയുടെ സ്വദേശത്തുള്ള ഒട്ടേറെപ്പേര് ഈ യജഞം കാണാനായി സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.












Click it and Unblock the Notifications