ഷൂട്ടിംഗിനിടെ മമ്മൂട്ടിയെ ശല്യപ്പെടുത്തിയവര്‍ കസ്‌റ്റഡിയില്‍
കൊല്ലം: ഷൂട്ടിംഗിനിടെ സൂപ്പര്താരം മമ്മൂട്ടിയെ ശല്യപ്പെടുത്തിയ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മമ്മൂട്ടിയെ നായകനാക്കി ഷാജി എം കരുണന് ഒരുക്കുന്ന കുട്ടിസ്രാങ്കിന്റെ ഷൂട്ടിംഗ് ലൊക്കേഷനില് വെച്ചാണിവര് താരത്തെ ശല്യപ്പെടുത്തിയത്.
കൊല്ലം സ്വദേശികളായ സിമി ഡെന്നീസ്, റോഷന് പോള്, കൃഷ്ണകുമാര് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
അമിതമായി മദ്യപിച്ചിരുന്ന ഇവര് ഷൂട്ടിംഗ് തടസ്സപ്പെടുത്താന് ശ്രമിച്ചതായും റിപ്പോര്ട്ടുണ്ട്. ഇവര്ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര് ഓടി രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications