മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 17ന്‌ പാര്‍ലമെന്റ്‌ പ്രക്ഷോഭം
തിരുവനന്തപുരം: സംസ്ഥാനത്തോട് കേന്ദ്രം പുലര്ത്തുന്ന അവഗണനയില് പ്രതിഷേധിച്ച് ഒക്ടോബര് 17ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില് പാര്ലമെന്റിന് മുമ്പില് പ്രക്ഷോഭം സംഘടിപ്പിയ്ക്കുമെന്ന് ഇടത് മുന്നണി കണ്വീനര് വൈക്കം വിശ്വന് അറിയിച്ചു.
പ്രക്ഷോഭത്തില് മറ്റു മന്ത്രിമാരും എംപിമാരും. എംഎല്എമാരും പങ്കെടുക്കും. അന്നേ ദിവസം ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ യോഗങ്ങള് സംഘടിപ്പിയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇടത് മുന്നണി യോഗ തീരുമാനങ്ങള് മാധ്യമ പ്രവര്ത്തകരോടെ വിശദീകരിയ്ക്കുകയായിരുന്നു അദ്ദേഹം.
വെട്ടിക്കുറിച്ച റേഷന് വിഹിതം പുനസ്ഥാപിയ്ക്കുന്നതില് കേന്ദ്രം അലംഭാവം കാണിയ്ക്കുകയാണ്. ഭക്ഷ്യരംഗത്ത് സ്വയംപര്യാപ്തത നേടാത്ത സംസ്ഥാനത്തിന് കേന്ദ്ര നടപടി തിരിച്ചടിയാണ്.
കാര്ഷിക പാക്കേജ്, വൈദ്യുതി എന്നീ കാര്യങ്ങളിലും കേന്ദ്രം കേരളത്തെ അവഗണിയ്ക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലുള്ള പ്രതിഷേധം കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതിനാണ് പ്രക്ഷോഭമെന്നും വൈക്കം വിശ്വന് വ്യക്തമാക്കി.












Click it and Unblock the Notifications