മില്‍മ പാല്‍ ലിറ്ററിന് ഒരു രൂപ കൂടും
തിരുവനന്തപുരം: മില്മ പാലിന് ലിറ്ററിന് ഒരു രൂപ വര്ദ്ധിപ്പിയ്ക്കാന് ഇടതു മുന്നണി യോഗം സര്ക്കാരിനോട് ശുപാര്ശ ചെയ്തു. വര്ദ്ധന നടപ്പാകുന്നതോടെ മില്മയുടെ ടോണ്ഡ് മില്ക്ക് അര ലിറ്റര് പാക്കറ്റിന്റെ വില 10 രൂപയായി ഉയരും.
നേരത്തെ ലിറ്ററിന് രണ്ട് രൂപ കൂട്ടണമെന്ന് മില്മ ഡയറക്ടര് ബോര്ഡ് സര്ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല് വൈദ്യുതി ചാര്ജ്ജും വെള്ളക്കരവും കൂട്ടിയതിന് പിന്നാലെ പാലിന്റെയും വില കുത്തനെ വര്ദ്ധിപ്പിച്ചാല് ജനരോഷമുണ്ടാകുമെന്ന് ഭയന്നാണ് വര്ദ്ധന ഒരു രൂപയിലൊതുക്കിയത്.
കാലിത്തീറ്റ നിര്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ കാലിത്തീറ്റയുടെ വില വര്ദ്ധിച്ചതിനാലാണ് പാല് വില വര്ദ്ധിപ്പിയ്ക്കാന് കാരണം.
വര്ദ്ധിപ്പിച്ച വിലയില് ഒരു പങ്ക് ക്ഷീരകര്ഷകര്ക്ക് ലഭിക്കത്തക്ക വിധത്തിലാണ് ഇടത് യോഗം സര്ക്കാരിന് ശുപാര്ശ നല്കിയിരിക്കുന്നത്. മന്ത്രിസഭയോഗം അംഗീകരിച്ചാല് വില വര്ദ്ധന ഉടന് നടപ്പിലാകും. ഇടത് സര്ക്കാര് അധികാരത്തിലെത്തിയിട്ട് ഇത് മൂന്നാം തവണയാണ് മില്മ പാലിന്റെ വില വര്ദ്ധിപ്പിയ്ക്കുന്നത്.
സംസ്ഥാനത്ത് പ്രത്യേക മേഖലകള് അനുവദിയ്ക്കുന്നത് സംബന്ധിച്ച് ചര്ച്ചകള് നടന്നില്ല. സിപിഎമ്മും സിപിഐയും തമ്മില് ഉഭയകക്ഷി ചര്ച്ച നടത്തി പ്രശ്നം പരിഹരിച്ചെന്ന് സിപിഐ നേതാക്കള് അറിയിച്ചു.












Click it and Unblock the Notifications