സെസിന്‌ എല്ലാ തൊഴില്‍ നിയമങ്ങളും ബാധകം: കരീം
കോഴിക്കോട്: പ്രത്യേക സാമ്പത്തിക മേഖലയില്(സെസ്) വരുന്ന വ്യവസായങ്ങള്ക്ക് എല്ലാ തൊഴില് നിയമങ്ങളും ബാധകമായിരിക്കുമെന്ന് വ്യവസായ മന്ത്രി എളമരം കരീം. സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും കൂടുതല് ഇളവുകള് അനുവദിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുമ്പ് ബിജെപി സര്ക്കാര് കൊണ്ടുവന്ന സെസ് നിയമത്തില് ഇടതുപക്ഷത്തിന്റെ നിരന്തര സമ്മര്ദ്ദത്തെത്തുടര്ന്ന് യുപിഎ സര്ക്കാര് മാറ്റം വരുത്തിയിട്ടുണ്ട്. സെസില് ഏതെങ്കിലും തൊഴിലാളി വിരുദ്ധ വ്യവസ്ഥകള് ഉണ്ടെങ്കില് സര്ക്കാര് അംഗീകരിക്കില്ല. കഴിഞ്ഞ 12 വര്ഷമായി കേരളത്തില് സെസ് ഉണ്ട്. എന്നാല് ഇത് മനസ്സിലാക്കാതെ ചിലര് ഇടതുപക്ഷം കൊണ്ടുവന്ന ഒന്നായി ഇതിനെ ചിത്രീകരിക്കുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
സെസ് നടപ്പാക്കണമെന്ന് എല്ഡിഎഫ് സര്ക്കാറിന് ഒരു നിര്ബ്ബന്ധവുമില്ല. പ്രസിഡന്റ് ഒപ്പു വെച്ച് ഇന്ത്യന് പാര്ലമെന്റ് പാസാക്കിയതാണ് ഈ നിയമം. ഇത് എല്ലാ സംസ്ഥാനങ്ങള്ക്കും ബാധകമാണ്. സെസ് അനുവദിച്ചില്ലെങ്കില് ഇത്തരം വ്യവസായങ്ങള് കൂടുതല് ആനുകൂല്യങ്ങള് കിട്ടുന്ന സംസ്ഥാനങ്ങളിലേയ്ക്ക് പോകും.
എന്നാല്മാധ്യമ പ്രവര്ത്തകര് ഇതൊന്നും പഠിക്കാതെ എന്തൊക്കെയോ എഴുതിവിടുകയാണ്. ചന്ദ്രനില് നടക്കുന്ന കാര്യങ്ങളെക്കുറിച്ചുവരെ എക്സ്ക്ലൂസീവ് എഴുതുന്ന മാധ്യമപ്രവര്ത്തകര് സ്വന്തം നാട്ടിലെ കാര്യങ്ങള് പഠിക്കാത്തതെന്താണെന്നും മന്ത്രി ചോദിച്ചു.
പല സംസ്ഥാനങ്ങളും നടപ്പാക്കിയപോലെ പണിമുടക്കില് നിന്നും ഇത്തരം വ്യവസായങ്ങളെ ഒഴിവാക്കാന് പ്രത്യേക നിയമനിര്മാണം സംസ്ഥാനം നടത്തില്ല. സെസിലെ സ്ഥാപനങ്ങളെ പബ്ലിക് യൂട്ടിലിറ്റി സര്വീസുകളായും പ്രഖ്യാപിക്കില്ല. വ്യാവസായിക ആവശ്യങ്ങള്ക്ക് മാത്രമേ നികുതിയിളവുകള് നല്കുകയുള്ളു- കരീം വ്യക്തമാക്കി.
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ പതിനഞ്ചാം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications