മമ്മൂട്ടിയുടെ നായികയാക്കാമെന്ന്‌ ശബരി ഉറപ്പ്‌ നല്‌കി: റോമ
കൊച്ചി: കുരുക്ഷേത്രയ്ക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി നിര്മ്മിയ്ക്കുന്ന ചിത്രത്തില് തന്നെ നായികയാക്കാമെന്ന് ശബരിനാഥ് ഉറപ്പു നല്കിയിരുന്നുവെന്ന് നടി റോമ മൊഴി നല്കിയതായി റിപ്പോര്ട്ട്.
ടോട്ടല് തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ശബരിയുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യുന്ന കൂട്ടത്തില് നടി റോമയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം നടി വെളിപ്പെടുത്തിയിരിക്കുന്നത്.
ശബരി സംഘടിപ്പിച്ച ചില ചടങ്ങുകളില് താന് പങ്കെടുത്തതായും അതിന് പ്രതിഫലം വാങ്ങിയിരുന്നതായും റോമ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാന് ആഗ്രഹമുണ്ടെന്ന കാര്യം ശബരിയെ അറിയിച്ചിരുന്നതായും റോമ വ്യക്തമാക്കി.
മോഹന്ലാല് നായകനായി അഭിനയിച്ച കുരുക്ഷേത്രയുടെ നിര്മാണത്തിനായി ശബരി ബിനാമിയായി പണം മുടക്കിയെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില് സൂചനകള് ലഭിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച കുരുക്ഷേത്രയുടെ സംവിധായകന് മേജര് രവിയെയും ചോദ്യം ചെയ്തിരുന്നു. എന്നാല് ശബരിയെ അറിയില്ലെന്ന നിലപാടാണ് മേജര് രവി എടുത്തിരിയ്ക്കുന്നത്.
ഇതിനിടെ കുരുക്ഷേത്ര ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് സിനി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി ജോസ് മുണ്ടാടനെ ഒരു മന്ത്രിയുടെ മകന് ഭീഷണിപ്പെടുത്തിയെന്ന സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം മരവിപ്പിച്ചുവെന്ന് ആക്ഷേപമുയര്ന്നിട്ടുണ്ട്.
കുരുക്ഷേത്രയുടെ നിര്മാതാവ് ശബരിയാണെന്നിരിയ്ക്കെ വേറൊരാളെ ബിനാമിയാക്കി എടുത്ത ചിത്രത്തിനും ഇതേ നിര്മാതാവ് അഡ്വാന്സ് ഇനത്തില് നല്കിയ ഒരു കോടിയോളം രൂപ മടക്കിക്കിട്ടാതെ ചിത്രം റിലീസ് ചെയ്യാന് അനുവദിയ്ക്കില്ലെന്ന നിലപാടിലാണ് തിയറ്ററുടമകള്.
ഈ സാഹചര്യത്തില് ഒക്ടോബര് ഒന്നിന് ചിത്രം റിലീസ് ചെയ്യണോയെന്നും ആലോചനകള് നടക്കുന്നുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications