പെയ്‌ലിനെ സര്‍ദാരി കെട്ടണമെന്ന്‌ ബ്ലോഗര്‍മാര്‍
ഇസ്ലാമബാദ്: യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാര്ത്ഥി സാറാ പെയ്ലിനുമായുള്ള പാക് പ്രസിഡന്റ് ആസിഫ് അലി സര്ദാരിയുടെ കൂടിക്കാഴ്ചയും അദ്ദേഹത്തിന്റെ പരാമര്ശങ്ങളും ബ്ലോഗുലകത്തില് ചൂടന് തമാശയാകുന്നു.
യുഎന് സമ്മേളനത്തിനിടെ ന്യൂയോര്ക്കിലാണ് ഇരുവരും തമ്മില് കണ്ടുമുട്ടിയത്. പെയ്ലിനെ കണ്ടപ്പോള്ത്തന്നെ സര്ദാരി പരിസരം പോലും മറന്നുകൊണ്ട് അമേരിക്ക മുഴുവന് താങ്കളില് ഭ്രമിക്കുന്നതെന്താണെന്ന് ഞാന്മന സ്സിലാക്കുന്നുവെന്നാണ് തട്ടിവിട്ടത്.
തുടര്ന്ന് ഇരുവരും പരസ്പരം കൈകൊടുത്തു. ക്യാമറകള്ക്കായി കൈകൊടുക്കല് തുടരാന് ആവശ്യപ്പെട്ടപ്പോള് പെയ്ലിന്റെ
സഹായി അനുവദിക്കുകയാണെങ്കില് അവരെ ആലിംഗനം ചെയ്യാനും ഞാന് തയ്യാറാണെന്നും അവേശഭരിതനായ സര്ദാരി പറഞ്ഞു.
സര്ദാരി പെയ്ലിനെക്കണ്ട് മതിമറന്ന് നടത്തിയ പരാമര്ശങ്ങള് ബ്ലോഗുകള് ഏറ്റെടുത്തു കഴിഞ്ഞു. ലോകസമാധാനത്തിനായി സര്ദാരി പെയ്ലിനെ വിവാഹം ചെയ്യുക, സര്ദാരി-പെയ്ലിന് വിവാഹം യുഎസ് സേന പാക്കിസ്ഥാനില് കടന്നുകയറുന്നത് അറുതിവരുത്തും എന്നിങ്ങനെ തമാശയുടെ മേമ്പൊടി ചാര്ത്തി ഒട്ടേറെ പോസ്റ്റുകളാണ് വിവിധ ബ്ലോഗുകളിലായി വന്നിരിക്കുന്നത്.
ചിലര് കൂടിക്കാഴ്ചയില് ഇരുവരും ധരിച്ച വസ്ത്രത്തിന്റെ നിറത്തില് വരെ സമാനത കണ്ടെത്തി. ഭാര്യ മരിച്ച സര്ദാരിയ്ക്ക് പറ്റിയ കൂട്ടാണ് പെയ്ലിന് എന്ന് അഭിപ്രായപ്പെട്ടവരും കൂട്ടത്തിലുണ്ട്. ചിലര് ഒരു മുസ്ലിം രാഷ്ട്രത്തിന്റെ തലവനായ സര്ദാരി ഇത്തരത്തില്പെരുമാറിയത് പ്രോട്ടോകോള് ലംഘനമാണെന്നും അദ്ദേഹം സ്ഥാനം മറന്നു പെരുമാറിയെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.












Click it and Unblock the Notifications