സത്യം സിഇഒ വെങ്കടേഷ്‌ രാജിവെച്ചു
ദില്ലി: ഇന്ത്യയിലെ നാലാമത്തെ വലിയ ഐടി കമ്പനിയായ സത്യം കമ്പ്യൂട്ടേഴ്സിന്റെ സിഇഒ വെങ്കടേഷ് റോഡം രാജിവെച്ചു. രാജിവെയ്ക്കാനുള്ള കാരണം കമ്പനിയോ വെങ്കടേഷോ വ്യക്തമാക്കിയിട്ടില്ല.
അമേരിക്കന് സമ്പദ് വ്യവസ്ഥയുടെ തകര്ച്ചയെ തുടര്ന്ന് സത്യമടക്കമുള്ള ഇന്ത്യന് ഐടി കമ്പനികള് അതിന്റെ ആഘാതമനുഭവിച്ചു നേരിട്ടു കൊണ്ടിരിയ്ക്കുകയാണ്. ഇതിനിടെയാണ് കമ്പനിയുടെ സിഇഒ രാജിവെച്ചൊഴിയുന്നത്.
വെങ്കടേഷിന്റെ രാജി കമ്പനിയുടെ പ്രവര്ത്തനങ്ങളെ ബാധിയ്ക്കില്ലെന്നും പുതിയ സിഇഒയെ ഉടന് കണ്ടെത്തുമെന്നും കമ്പനി അധികൃതര് വ്യക്തമാക്കി.
വെങ്കടേഷ് കമ്പനിയെ പുതിയ മേഖലകളിലേക്ക് നയിച്ചുവെന്ന് സത്യംകമ്പ്യൂട്ടേഴ്സ് ചെയര്മാന് രാമലിംഗ രാജു പറഞ്ഞു.
വെങ്കടേഷിന്റെ രാജി സ്വീകരിച്ചുവെന്നും അതിന് മേലുള്ള തുടര്നടപടികള് സ്വീകരിച്ചുവെന്നും ചീഫ് ഫൈനാന്ഷ്യല് ഓഫീസര് വി. ശ്രീനിവാസ് അറിയിച്ചു. കമ്പനിയുടെ താത്കാലിക സിഇഒയായി വിജയ് രംഗിനേനി ചുമതലയേറ്റെടുത്തിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications