ഒറീസയില് വീണ്ടും സംഘര്ഷം; 3 മരണം
ഭുവനേശ്വര്‍: ഒറീസയിലെ സംഘര്‍ഷബാധിതമായ പ്രദേശമായ കാണ്ഡമാലില്‍ വീണ്ടും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
കാണ്ഡമാലില്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെ ഇരുവിഭാഗങ്ങള്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെയ്‌പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ വെടിവെയ്‌പിലാണ് മരണമുണ്ടായിരിക്കുന്നത്. ഇതിനിടെ ഉദയഗിരിയിലും റൈക്കിയിലും നൂറോളം വീടുകള്‍ അക്രമികള്‍ തീവെച്ച് നശിപ്പിച്ചു.സംഘര്‍ഷത്തിനിടെ ബോംബേറ് ഉണ്ടായെന്നും സൂചനകളുണ്ട്.
തിങ്കളാഴ്‌ചയും രണ്ടിടത്ത് ബോംബേറുണ്ടായിരുന്നു. ഓഗസ്‌റ്റ് 23ന് വിഎച്ച്‌പി നേതാവ് സ്വാമി ലക്ഷ്‌മണാനന്ദ വെടിയേറ്റു മരിച്ചതിനെ തുടര്‍ന്ന് കാണ്ഡമാലില്‍ സംഘപരിവാര്‍ സംഘടനകള്‍ ക്രൈസ്‌തവ സമൂഹത്തിന് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു.
അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ അക്രമവും നടന്നതെന്ന് കരുതുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications