ജോധ്‌പൂരില്‍ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും 150 പേര്‍ മരിച്ചു
ജയ്പൂര്: രാജസ്ഥാനിലെ ജോധ്പൂരിന് സമീപം മെഹ്റാന്ഗഡിലെ ചാമുണ്ഡ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 150 പേര് മരിച്ചു. നൂറോളം പേര്ക്ക് പരുക്കേറ്റു.
സമീപത്തെവിടെയോ ബോംബ് വച്ചിട്ടുണ്ടെന്നുള്ള രീതിയില് പടര്ന്ന ഊഹാപോഹങ്ങളാണ് തിക്കും തിരക്കുമുണ്ടാകാന് കാരണമായതെന്ന് ചില ടിവി ചാനലുകള് റിപ്പോര്ട്ട് ചെയ്യുന്നുണ്ട്.
നാല്പതോളം മൃതദേഹങ്ങള് കണ്ടെടുത്തു. ഇവയില് 30 എണ്ണം മഹാത്മാഗാന്ധി ആശുപത്രിയിലും പത്തെണ്ണം മഥുര ദാസ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരില് ഏറെയും പുരുഷന്മാരാണെന്നാണ് സൂചന.
അപകടം നടക്കുമ്പോള് ക്ഷേത്രത്തില് പതിനായിരത്തിലേറെപ്പേര് ദര്ശനത്തിന് എത്തിയിരുന്നു. ജോധ്പൂര് രാജകുടുംബത്തിന്റെ കുടുംബക്ഷേത്രമാണിത്.
നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ചൊവ്വാഴ്ച പുലര്ച്ചെ ക്ഷേത്രത്തിലുണ്ടായ തിരക്കിനിടെയാണ് അപകടം നടന്നതെന്നാണ് റിപ്പോര്ട്ടുകള്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications