ഗുജറാത്തിലും മഹാരാഷ്ട്രയിലും സ്‌ഫോടനം; 4 മരണം
ദില്ലി: ഗുജറാത്തിലെ സമ്പര്കന്തയിലെ മൊദസ പട്ടണത്തിലും മഹാരാഷ്ട്രയിലെ മാലെഗാവിലും തിങ്കളാഴ്ച രാത്രി പത്തരമണിയോടടുപ്പിച്ച് നടന്ന ബോംബ് സ്ഫോടനങ്ങളില് നാല് പേര് മരിച്ചു. എഴുപതോളം പേര്ക്ക് പരിക്കേറ്റു.
മാലെഗാവില് നാടന് ബോംബ് പൊട്ടിയാണ് മൂന്ന് പേര് മരിച്ചത്. മൊദസയിലുണ്ടായ സ്ഫോടനത്തില് ഒരു പതിനഞ്ചുകാരനും കൊല്ലപ്പെട്ടു.
മാലെഗാവില് തിരക്കേറിയ ഭിക്കു ചൗക്കിലെ ഹോട്ടലിലുണ്ടായ സ്ഫോടനത്തെ തുടര്ന്ന് ജനങ്ങള് അക്രമാസക്തരായി. തുടര്ന്നുണ്ടായ കല്ലേറില് പോലീസുകാരുള്പ്പടെ എട്ടോളം പേര്ക്ക് സാരമായി പരിക്കേറ്റു.
മൊദസയില് സുഖ ബസാറിലായിരുന്നു സ്ഫോടനമുണ്ടായത്. ബൈക്കില് ഒളിപ്പിച്ചുവെച്ച ബോംബാണ് പൊട്ടിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നവരാത്രി ആഘോഷങ്ങള് അടുത്തിരിയ്ക്കെ സ്ഫോടന പരമ്പരകള് തുടരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications