മാനഭംഗം: യുവതി സംഘത്തിനൊപ്പം പോയതാണെന്ന്‌ വെളിപ്പെടുത്തല്‍
ചണ്ഡിഗണ്ഡ്: ലോക ടൂറിസം ദിനമായ ശനിയാഴ്ച ചണ്ഡിഗഡില് ജര്മ്മന് യുവതിയെ ആറു പേര് ചേര്ന്ന് മാനഭംഗപ്പെടുത്തിയെന്ന വാര്ത്തയ്ക്ക് കടകവിരുദ്ധമായി മറ്റൊരു റിപ്പോര്ട്ട്.
പെണ്കുട്ടിയെ യുവാക്കളുടെ സംഘം തട്ടിക്കൊണ്ടുപോയെന്ന് പറയുന്ന ടാജ് ഹോട്ടലിലെ ക്ലോസ്ഡ് സര്ക്യൂട്ട് ടിവിയല് പതിഞ്ഞ ദൃശ്യങ്ങളും ഇവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥര് പറയുന്ന കാര്യങ്ങളുമാണ് യുവതി പറഞ്ഞതില് നിന്നും വിരുദ്ധമായ കാര്യങ്ങളിലേയ്ക്ക് വിരല് ചൂണ്ടുന്നത്.
ടിവിയില് പതിഞ്ഞ ദൃശ്യങ്ങള് പ്രകാരം ജര്മ്മന് യുവതി പുലര്ച്ചെ 1.47നാണ് കാപ്പി കുടിയ്ക്കാനായി കൂട്ടുകാരിയ്ക്കും ഭര്ത്താവിനുമൊപ്പം ഹോട്ടലില് എത്തിയത്. പിന്നീട് 2മണിയോടെ പുകവലിക്കാനായി യുവതി ഹോട്ടലിലെ കാര്പാര്ക്കിങ് ഏരിയയിലേയ്ക്ക് വന്നു.
മാത്രമല്ല കാറില് ഇവരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പറയുന്ന സംഘവുമായി ഇവര് ഏറെ നേരെ സംസാരിച്ചു നില്ക്കുകയും തുടര്ന്ന് അവര്ക്കൊപ്പം കാറില് കയറിപ്പോവുകയും ചെയ്യുകയായിരുന്നുവെന്ന് ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാര് പറയുന്നു.
ഹോട്ടല് പരിസരത്തെത്തിയ കാര് യുവതിയും കൂടെയുള്ളവരും കാപ്പി കുടിക്കുന്നതിനിടെ 15-20 മിനിറ്റോളം അവിടെ കാത്തുകിടന്നിരുന്നുവെന്നും ഇവര് പറയുന്നു. എന്നാല് അതിഥികളുമായി ഇടപഴകാന് പാടില്ലെന്ന് നിയമമുള്ളതുകൊണ്ട് തങ്ങള്ക്കൊന്നും ചെയ്യാന് കഴിയുമായിരുന്നില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര് പറയുന്നത്.
പുകവലിക്കുന്നതിനിടെ വാഹനത്തിലെത്തിയ സംഘം തന്നെ തട്ടിക്കൊണ്ടുപോയി നഗരത്തില് പലയിടത്തും വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസില് പരാതിനല്കിയത്. പിന്നീട് കോടതിയില് ഹാജരായപ്പോള് മജിസ്ട്രേട്ടിന് മുന്നിലും ഇവര് ഇതേകാര്യങ്ങള് തന്നെയാണ് ആവര്ത്തിച്ചത്.
സംഭവത്തില് അന്വേഷണം നടക്കുകയാണെന്നും യുവതിയെ മെഡിക്കല് പരിശോധനയ്ക്ക് വിധേയയാക്കിയതിന്റെ റിപ്പോര്ട്ട് കിട്ടാന് കാത്തിരിക്കുകയാണെന്നും പൊലീസ് പറയുന്നു. ഇതിനിടെ യുവതിയെ മാനഭംഗപ്പെടുത്തിയ സംഘത്തിലെ രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞതായും റിപ്പോര്ട്ടുകളുണ്ട്.
ചണ്ഡിഗഡില് പുതിയ ടൂറിസം പൊലീസിനെ വിന്യസിച്ചതിന്റെ രണ്ടാംദിവസമാണ് ഇവിടെയെത്തിയ ഒരു വിദേശസഞ്ചാരി മാനഭംഗത്തിനിരയായതെന്നത് പൊലീസിന്റെ മുഖഛായയ്ക്ക് മങ്ങലേല്പ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസ് എത്രയും വേഗം അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള തിടുക്കത്തിലാണ് പൊലീസ്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications