വിദ്യാര്‍ത്ഥികള്‍ക്ക് അശ്ലീലചിത്രം വിറ്റ 2പേര്‍ അറസ്റ്റില്‍
ചെന്നൈ: ചലച്ചിത്രനടികളുടെയും മറ്റും കൃത്രിമമായി തയ്യാറാക്കിയ നഗ്നചിത്രങ്ങള് വിദ്യാര്ത്ഥികളുടെ മൊബൈല് ഫോണിലേയ്ക്ക് പകര്ത്തിക്കൊടുത്ത് പണം തട്ടുന്ന സംഘം അറസ്റ്റില്.
രഹസ്യമായി ബ്രൗസിങ് സെന്റര് നടത്തി നഗ്നചിത്രങ്ങള് വില്പന ചെയ്ത സുരേഷ്(25) ഗണേഷ്(25) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. വത്സരവാക്കം കാരവാക്കം ഒന്നാമത്തെ തെരുവിലെ ഒരു വീട്ടിലാണ് ഇവര് അനധികൃതമായി ഇന്റര്നെറ്റ് കെഫെ നടത്തിവന്നത്.
ഇവിടെയെത്തുന്ന വിദ്യാര്ത്ഥികളെ കമ്പ്യൂട്ടറില് നഗ്നചിത്രങ്ങള് കാണിക്കുക പതിവായിരുന്നുവത്രേ. ഒരു മണിക്കൂറിന് ഇരുപത് രൂപയാണ് കുട്ടികളില് നിന്നും വാങ്ങിയിരുന്നത്. ഇതിന് പുറമെ മൊബൈല് ഫോണിന്റെ മെമ്മറികാര്ഡിലേയ്ക്കും ചിത്രങ്ങള് പകര്ത്തി നല്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. ബ്രൗസിങ് സെന്ററില് നിന്നും പത്തോളം അശ്ലീല സിഡികള് പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications