Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍വതി മല വീണ്ടും അളക്കണം: വിഎസ്

മൂന്നാര്‍: രണ്ടാംഘട്ട ഭൂമി ഒഴിപ്പിയ്‌ക്കല്‍ നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനായി മൂന്നാറിലെത്തിയ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ പാര്‍വതി മല വീണ്ടും അളക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‌കി.

മുമ്പുണ്ടായിരുന്നതിനേക്കാള്‍ പ്രദേശത്തെ അളവില്‍ കുറവ്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ പാര്‍വതി മല അളക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‌കിയത്‌.

നേരത്തെ പാര്‍വതിമലയില്‍ 57 ഏക്കറോളം ഭൂമിയുണ്ടായിരുന്നുവെന്നും എന്നാലിപ്പോഴുള്ള കണക്കുകള്‍ പ്രകാരം 49 ഏക്കര്‍ സ്ഥലമേയുള്ളുവെന്നും വിഎസ്‌ പറഞ്ഞു.

പാര്‍വതി മല കൂടാതെ പള്ളിവാസല്‍, ബയസന്‍വാലി വില്ലേജിലെ ഓക്‌ഫീല്‍ഡ്‌ റിസോര്‍ട്ട്‌ എന്നിവിടങ്ങളിലും വിഎസ് സന്ദര്‍ശനം നടത്തി.

എന്നാല്‍ ടാറ്റ കയ്യേറ്റം നടത്തിയെന്നാരോപിയ്‌ക്കപ്പെടുന്ന ചൊക്കനാട്‌ എസ്റ്റേറ്റ് മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല. സര്‍ക്കാര്‍ അഭിഭാഷകനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ ഇവിടത്തെ സന്ദര്‍ശനം വേണ്ടെന്നുവച്ചത്.

ചൊവ്വാഴ്‌ച മുഖ്യമന്ത്രി സന്ദര്‍ശിയ്‌ക്കുന്ന സ്ഥലങ്ങള്‍ ഏതെല്ലാമാണെന്ന കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മന്ത്രിമാരായ എ.കെ ബാലനും ബിനോയ്‌ വിശ്വവും ചൊവ്വാഴ്‌ച മൂന്നാറിലെത്തുന്നുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+