Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിച്ച്‌ കാറോടിച്ച സീരിയല്‍ നടി സംഗീത പിടിയില്‍

Sangeetha Mohanതിരുവനന്തപുരം: അമിതമായി മദ്യപിച്ച് കാറോടിച്ച പ്രശസ്‌ത സിനിമാ-സീരിയല്‍ താരം സംഗീത മോഹന്‍ (29) പിടിയിലായി. തിങ്കളാഴ്‌ച ഒന്നരയോടെ തിരുവനന്തപുരത്ത്‌ കിഴക്കെ കോട്ടയ്‌ക്കടുത്ത്‌ പഴവങ്ങാടിയില്‍ വെച്ചാണ്‌ ഇവര്‍ പോലീസ്‌ പിടിയിലായത്‌.

ഒട്ടേറെ സീരിയലുകളിലെ നായികയായി വേഷമിട്ടിട്ടുള്ള നടി ഇപ്പോള്‍ ടിവിയില്‍ കാണിയ്‌ക്കാറുള്ള വാണിജ്യ നികുതി വകുപ്പിന്റെ പരസ്യത്തിലും ഉണ്ട്‌.

തിങ്കളാഴ്‌ച പുലര്‍ച്ചെ പഴവങ്ങാടിയില്‍ പട്രോളിംഗ്‌ നടത്തുന്ന പോലീസ്‌ സംഘത്തിന്‌ മുന്നിലൂടെ ലക്കും ലഗാനുമില്ലാത്ത രീതിയില്‍ വാഗണ്‍ ആര്‍ കാര്‍ കടന്നു പോകുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിരുന്നു.സംശയം തോന്നിയ പോലീസ്‌ സംഘം കാറിനെ പിന്തുടര്‍ന്ന്‌ ബിഗ്‌ ബസാറിനടുത്ത്‌ തടഞ്ഞിട്ടു.

പോലീസ്‌ തടഞ്ഞിട്ടും കാറിന്റെ ഡോര്‍ തുറക്കാനോ ഗ്ലാസ്‌ താഴ്‌ത്താനോ കാറോടിച്ചിരുന്നയാള്‍ തയാറായില്ല. കറുത്ത ഗ്ലാസയതിനാല്‍ കാറിനുള്ളില്‍ ആരാണെന്ന്‌ പോലീസിനും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ പട്രോളിംഗ്‌ സംഘം മേലധികാരികളെ വിവരമറിയിച്ചു. ഇവരെത്തി തട്ടിവിളിച്ചിട്ടും ഡോര്‍ തുറന്നില്ലെന്നും പറയപ്പെടുന്നു.

ഒടുവില്‍ ഗ്ലാസ്‌ തകര്‍ക്കാന്‍ പോലീസ്‌ ശ്രമിയ്‌ക്കുന്നതിനിടെ ഡോര്‍ തുറന്ന്‌ മദ്യപിച്ച്‌ പൂസായ താരം പുറത്തിറങ്ങുകയായിരുന്നു. വെള്ളമടിച്ച്‌ ലക്കുകെട്ട താരം പോലീസിനോട്‌ തട്ടിക്കയറുകയും കാര്‍ പരിശോധിയ്‌ക്കുന്നത്‌ തടയുകയും ചെയ്‌തു.

തുടര്‍ന്ന്‌ വനിതാ പോലീസെത്തി സംഗീതയെ അല്‌പം ബലം പ്രയോഗിച്ച്‌ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാറ്റുകയായിരുന്നു. കാറിനുള്ളില്‍ നിന്ന്‌ ഒഴിഞ്ഞ വില കൂടിയ രണ്ട്‌ വിദേശമദ്യക്കുപ്പികളും സോഡയും പ്ലാസ്റ്റിക്‌ കുപ്പികളും ഭക്ഷണസാധനങ്ങളുമെല്ലാമുണ്ടായിരുന്നു. ഇത്‌ കൂടാതെ ഇവരുടെ അഞ്ച്‌ ജോഡി വസ്‌ത്രങ്ങളും കാറില്‍ നിന്ന്‌ ലഭിച്ചു.

നടി കാറിനുള്ളില്‍ മറ്റു പുരുഷന്മാര്‍ക്കൊപ്പം മദ്യപിച്ചതാണെന്ന്‌ സൂചനകളുണ്ട്‌. പേരൂര്‍ക്കടയില്‍ താമസിയ്‌ക്കുന്ന താരം അസമയത്ത്‌ കിഴക്കേകോട്ടയിലെത്തിയ കാര്യത്തിലും പോലീസിന്‌ തൃപ്‌തികരമായ വിശദീകരണം നല്‌കിയിട്ടില്ല. കോവളത്തെ ഒരു ഹോട്ടലിലേക്ക്‌ പോയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

വനിതാ പോലീസുകാര്‍ക്കൊപ്പം സ്റ്റേഷനിലെത്തിയ നടി അവിടെവെച്ചും മോശമായി സംസാരിച്ചു. തുടര്‍ന്ന്‌ വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടറോടും സമാനമായ രീതിയില്‍ പെരുമാറുകയായിരുന്നു.

ഒടുവില്‍ പുലര്‍ച്ചയോടെ വനിത അഭിഭാഷകയെത്തി ജാമ്യത്തിലെടുത്തതോടെയാണ്‌ താരത്തിന്റെ സ്‌റ്റേഷന്‍ വാസം കഴിഞ്ഞത്‌. മദ്യപിച്ച്‌ കാറോടിച്ചുവെന്ന കുറ്റമാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്‌. ഇതിന്‌ മുമ്പും മദ്യപിച്ച്‌ വാഹനമോടിച്ചതിന്‌ ഇവരെ താക്കീത്‌ ചെയ്‌തിട്ടുണ്ടെന്നും അറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+