അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ നിയമനം: ലിസ്റ്റ്‌ റദ്ദാക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: കേരള സര്വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം സംബന്ധിച്ച് തയാറാക്കിയ ലിസ്റ്റ് റദ്ദാക്കാന് ഉപലോകായുക്ത ശുപാര്ശ ചെയ്തു. അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിനായി പുതിയ പരീക്ഷ നടത്തണമെന്നും നിര്ദ്ദേശമുണ്ട്. പുതിയ പരീക്ഷയ്ക്ക് വീണ്ടും അപേക്ഷ ക്ഷണിയക്കേണ്ടതില്ലെന്നും മുന്പ് പരീക്ഷ നടത്തിയവര്ക്ക് വീണ്ടും പരീക്ഷ നടത്തിയാല് മതിയെന്നുമാണ് നിര്ദ്ദേശമുള്ളത്.
സര്വകലാശാല നടപടികളില് അഴിമതിയും രാഷ്ട്രീയ ഇടപെടലുകളും നടന്നതായി ഉപലോകായുക്ത നിരീക്ഷിച്ചു. വൈസ് ചാന്സലര്, പ്രോ വൈസ് ചാന്സലര്, സെലക്ഷന് കമ്മിറ്റിയിലുണ്ടായിരുന്ന സെനറ്റംഗങ്ങളായ നാല് പേരും കുറ്റക്കാരണെന്നും ഉപലോകായുകത കണ്ടെത്തിയിട്ടുണ്ട്.
അസിസ്റ്റന്റ് നിയമനം വഴിവിട്ടാണ് നടത്തിയെന്നാരോപിച്ച് മുന് സെനറ്റംഗം സുജിത് എസ് കുറുപ്പാണ് ഹര്ജി നല്കിയിരുന്നത്. സര്വകലാശാലയെ കേസില് എതിര്കക്ഷിയാക്കിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു മാസത്തിലധികമായി പരാതിക്കാരില് നിന്നും എതിര്കക്ഷികളില് നിന്നും ഉപലോകായുക്ത തെളിവെടുപ്പ് നടത്തിയിരുന്നു.
ലോകായുക്തയ്ക്കു മുന്നില് പരീക്ഷാ പേപ്പറുകള് ഹാജരാക്കുന്നതില് സര്വകലാശാല അധികൃതര് തുടര്ച്ചയായി പരാജയപ്പെട്ടത് ഏറെ വാര്ത്താ പ്രാധാന്യം നേടിയിരുന്നു.












Click it and Unblock the Notifications